ബാല്യകാല സഖി, ബഷീർ

#ഓർമ്മ
#books

ബാല്യകാല സഖി,
ബഷീർ.

ജൂലൈ 5,
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മദിനമാണ്.

എം കെ സാനു എഴുതിയ ” ബഷീർ – ഏകാന്തവീഥിയിലെ അവധൂതൻ എന്ന ജീവചരിത്രത്തിൽ നിന്ന്:

“കോട്ടയത്ത് എം പി പോളുമായി പലനിലകളിലും ബന്ധപ്പെട്ടു കഴിയുന്ന കാലത്താണ്
‘ ബാല്യകാലസഖി ‘ എന്ന നോവൽ ബഷീർ പൂർത്തീകരിക്കുന്നത്. ‘സാഹിതീസഖ്യം ‘ എന്ന പേരിൽ ഒരു സുഹൃദ്സഖ്യം അന്നവിടെ സജീവമായി പ്രവർത്തിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും ആ സഖ്യം പോൾസ് കോളേജിൽ യോഗം കൂടും …………….

ബഷീറിന്റെ ‘ബാല്യകാലസഖി ‘ സാഹിതീസഖ്യത്തിന്റെ ഒരു യോഗത്തിൽ ചർച്ചാവിഷയമാക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. കയ്യെഴുത്തുപ്രതി വായിച്ച് അദ്ദേഹം രസം പിടിച്ചുകഴിഞ്ഞിരുന്നു …………….

നോവലിനെപ്പറ്റി അവരിലധികം പേർക്കും അഭിപ്രായം പറയാനുണ്ടായിരുന്നു.
…………..
” ‘ബാല്യകാലസഖി ‘ നോവലെയല്ലെന്ന് ഒരു കൂട്ടർ. ഭാഷ തനി നാടൻമട്ടാണെന്നു മറ്റൊരു കൂട്ടർ. അശ്ലീലസാഹിത്യമെന്നു പലരും. സുന്നത്തു നടത്തുന്നതിന്റെ ചോരയെപ്പറ്റിയുള്ള പ്രസ്താവം മനംപുരട്ടുന്നതെന്ന് എടുത്തുപറയുകയും ചെയ്തു. അങ്ങനെ ഒരു പറ്റം നിരൂപകർ ബഷീറിന്റെ ബാല്യകാലസഖിയെ തുണ്ടംതുണ്ടമായി വെട്ടിയിട്ടു. ഒടുവിൽ അധ്യക്ഷനായ എം പി പോളിന്റെ അഭിപ്രായപ്രകടനമായി. ആരും പ്രതീക്ഷിക്കാത്തമട്ടിൽ അദ്ദേഹം അല്പപദങ്ങൾ കൊണ്ട് ബഷീറിന്റെ ആ കഥ വിലയിരുത്തി. ചോര കണ്ടാൽ തലചുറ്റുന്നവരാരും ഈ കൃതി വായിക്കാതിരിക്കുകയാണ് ഭേദമെന്ന് അദ്ദേഹം താക്കീതു ചെയ്തു. നമ്പൂതിരിമാരുടെയും മറ്റു സവർണ്ണ സാഹിത്യകാരന്മാരുടെയും സംഭാഷണശൈലിയിലും മറ്റു സാമൂഹികപശ്ചാത്തലത്തിലും ആഭിജാത്യം കണ്ടു തഴമ്പിച്ച കൂട്ടർക്ക് ബഷീറിന്റെ ‘കോയിയിറച്ചി’യും ബിരിയാണിയും മനസ്സിൽ പിടിച്ചെന്നുവരില്ല. അവർ ഓർക്കുന്നത് നന്ന്, സാഹിത്യം സവർണ്ണരുടെ കുത്തകയല്ല. അതാർക്കും സ്വന്തമാക്കാവുന്ന സ്വത്താണ്… “

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *