#ഓർമ്മ
പി ഗോപിനാഥൻ നായർ.
അവസാനത്തെ ഗാന്ധിയൻമാരിൽ ഒരാൾ എന്നു വിശേഷിപ്പിക്കാവുന്ന പി ഗോപിനാഥൻ നായരുടെ ഓർമ്മദിവസമാണ് ജൂലൈ 5.
100 വയസ്സ് പൂർത്തിയാക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിർത്തിയാണ് 2022ൽ അദ്ദേഹം വിടപറഞ്ഞത്. നെയ്യാറ്റിൻകരയിൽ ജനിച്ച ഗോപിനാഥൻ നായർ, ഗാന്ധിജിയെ നേരിട്ടുകണ്ടതിനു പുറകെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ചേർന്ന് സ്വതന്ത്ര്യസമര പോരാട്ടത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു.
1944 ൽ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷണവിദ്യാർഥിയായി ചേർന്നു. വിനോബാ ഭാവെയുടെ ഭൂദാന പദയാത്രയിൽ 13 വർഷമാണ് അദ്ദേഹം ഒപ്പമുണ്ടായിരുന്നത് . 1990ൽ കേരള ഗാന്ധിസ്മാരക നിധിയുടെ നേതൃത്വത്തിലെത്തിയ അദ്ദേഹം പിന്നീട് മരണം വരെ അധ്യക്ഷനായി തുടർന്നു.
2012 മുതൽ ദേശീയ ഗാന്ധിസ്മാരക നിധിയുടെയും പ്രസിഡൻ്റായിരുന്നു.11 വര്ഷം വാർധ സേവാഗ്രാം അധ്യക്ഷനായും സേവനം ചെയ്തു.
ഗാന്ധി പീസ് ഫൗണ്ടേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മാറാട് ഉൾപ്പെടെ കലാപഭൂമികളിൽ ഓടിയെത്തി സമാധാനശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഗോപിനാഥൻ നായർക്ക് ജമൻലാൽ ബജാജ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized