#ഓർമ്മ
സ്വാമി വിവേകാനന്ദൻ
സ്വാമി വിവേകാനന്ദൻ ( 1863-1902) സമാധിയായ ദിവസമാണ്
ജൂലൈ 4.
കൽക്കത്തയിൽ ജനിച്ച നരേന്ദ്രനാഥ് ദത്ത പ്രസിഡൻസി കോളേജിൽ പഠിക്കുമ്പോഴാണ് ശ്രീരാമകൃഷ്ണ പരമഹംസനെ പരിചയപ്പെടുന്നത്.
1884ൽ പിതാവ് മരിച്ചു. 1886ൽ ശ്രീ രാമകൃഷ്ണൻ ലോകത്തോട് വിടപറഞ്ഞു. ശ്രീരാമകൃഷ്ണൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി 1888 മുതൽ വിവേകാനന്ദൻ ഭാരത പര്യടനം ആരംഭിച്ചു. 1892ൽ കേരളത്തിലെത്തിയ സ്വാമി, ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു മുതലായ ആചാര്യന്മാരെ സന്ദർശിച്ചു. അയിത്താചരണം കണ്ട് ഞെട്ടിയ വിവേകാനന്ദൻ പറഞ്ഞത് കേരളം ഭ്രാന്താലയമാണ് എന്നാണ്.
1892 ഡിസംബറിൽ മൂന്നു ദിവസം ധ്യാനത്തിൽ ഇരുന്ന കന്യാകുമാരിയിലെ പാറ ഇന്ന് വിവേകാനന്ദ സ്മാരകം സ്ഥിതി ചെയ്യുന്ന വിവേകാനന്ദപ്പാറയാണ് .
1893 ൽ ലോകപര്യടനത്തിനിടയിൽ പങ്കെടുത്ത ചിക്കാഗോ ലോക മത സമ്മേളനമാണ് സ്വാമി വിവേകാനന്ദന് ലോകപ്രശസ്തി നേടിക്കൊടുത്തത് .
തിരിച്ചെത്തിയ സ്വാമി ശ്രീരാമകൃഷ്ണ മിഷൻ വഴി തൻ്റെ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരിക്കെ മസ്തിഷ്ക്കാഘാതം മൂലം മരണമടയുകയായിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized