#ഓർമ്മ
#ചരിത്രം
വ്യാസൻ.
വേദവ്യാസൻ ജനിച്ച ദിവസം എന്ന് വിശ്വസിക്കപ്പെടുന്ന ജൂലൈ 3 വടക്കേ ഇന്ത്യയിൽ ഗുരു പൂർണിമ എന്ന പേരിൽ ആചരിക്കപ്പെടുന്നു.
ഇതിഹാസകൃതിയായ മഹാഭാരതം രചിച്ചയാൾ എന്ന നിലയിലാണ് എല്ലാവർക്കും വ്യാസമഹർഷിയെ പരിചയം.
പരാശര മഹർഷിക്ക് മുക്കുവസ്ത്രീയായ സത്യവതിയിൽ ഉണ്ടായ മകനാണ് കൃഷ്ണ ദ്വൈപാനനൻ – കൃഷ്ണൻ്റെ നിറമുള്ളവൻ, ദ്വീപിൽ ജനിച്ചവൻ.
വേദങ്ങൾ നാലായി – ഋഗ് വേദം, സാമ വേദം, യജൂർ വേദം, അഥർവ വേദം – ശേഖരിച്ചയാൾ എന്ന അർഥത്തിൽ വേദവ്യാസൻ എന്ന് അറിയപ്പെട്ടു. സ്വാമി വിവേകാനന്ദൻ പറയുന്നത്, വ്യാസൻ ഒരാളല്ല, നൂറ്റാണ്ടുകൾകൊണ്ട് വേദങ്ങൾ സംഭരിച്ചവരുടെ പൊതുവായ വിളിപ്പേരാണ് വ്യാസൻ എന്നാണ്.
മഹാഭാരതം എന്ന ഇതിഹാസം രചിച്ചത് വ്യാസനാണ്.
മഹാഭാരതത്തിലെ പ്രസിദ്ധമായ കഥയാണ്
ഭീഷ്മൻ്റെത്. അമ്മയിൽനിന്ന് രഹസ്യങ്ങൾ അറിഞ്ഞ ഭീഷ്മർ വംശം നിലനിർത്താനായി ജ്യേഷ്ഠനായ വ്യാസനെ വനത്തിൽ നിന്ന് വിളിച്ചുകൊണ്ടുവരുന്നു. വ്യാസൻ അംബികയുമായി ബന്ധപ്പെട്ടപ്പോൾ അവൾ കണ്ണടച്ചു. പിറന്ന മകൻ ധൃതരാഷ്ട്രർ അന്ധനായി. അംബാലിക വിളറിപ്പോയി. മകൻ പാണ്ടുവായി പിറന്നു. അംബാലിക പിന്നീട് അയച്ചത് തൻ്റെ പരിചാരികയെയാണ്. അതിലുണ്ടായ മകനാണ് മഹാജ്ഞാനിയായ വിദുരർ.
18 പുരാണങ്ങളുടെ രചയിതാവും വ്യാസൻ തന്നെ എന്നാണ് കരുതപ്പെടുന്നത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized