#ഓർമ്മ
ഇടപ്പള്ളി രാഘവൻ പിള്ള.
കവി ഇടപ്പള്ളി രാഘവൻ പിള്ള (1909-1936) ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച ദിവസമാണ് ജൂലായ് 4.
ദുരന്തങ്ങൾ മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ജീവിതമായിരുന്നു ഇടപ്പളളിയുടേത്.
ബാല്യത്തിൽതന്നെ രോഗപീഢമൂലം അമ്മ ആത്മഹത്യ ചെയ്തു. രണ്ടാനമ്മയുടെ പീഠനം സഹിക്കവയ്യാതെ അനുജൻ നാടുവിട്ടു.
ദാരിദ്ര്യം, അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം, – ഇടപ്പള്ളി വിഷാദിയും ഏകാകിയും ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
കവിത എഴുതിത്തുടങ്ങിയ കാലത്ത് കിട്ടിയ സൗഭാഗ്യമാണ് ചങ്ങമ്പുഴയുമായുള്ള ഉറ്റചങ്ങാത്തം.
ഇണങ്ങിയും പിണങ്ങിയും അവർ വേർപിരിയാത്ത ചങ്ങാതിമാരായി ജീവിച്ചു.
ചങ്ങമ്പുഴക്ക് കിട്ടിയ പ്രശസ്തി തനിക്ക് കിട്ടാതെ പോയതിൽ ഇടപ്പള്ളി ഖിന്നനായിരുന്നു. അടിച്ചു തളിക്കാരിയുടെ മകൻ എന്നു കൂട്ടുകാരനെ വിളിച്ചാണ് ഇടപ്പള്ളി തൻ്റെ സങ്കടം തീർത്തത്.
സ്കൂൾപഠനകാലം തൊട്ടുള്ള ഒരു പ്രേമബന്ധം ഇടപ്പള്ളിയെ തിരുവനന്തപുരത്ത് എത്തിച്ചു.
കൊല്ലത്ത് താമസിക്കുമ്പോഴാണ് കാമുകിയുടെ വിവാഹക്ഷനന പത്രിക കിട്ടിയത്. അന്നുരാത്രി കവി തൂങ്ങിമരിച്ചു. പ്രായം വെറും 27 വയസ്സ് മാത്രം. എഴുതി വെച്ച കവിത മാതൃഭൂമിയിൽ വന്നത് കാണാൻ കവി കാത്തുനിന്നില്ല.
ആത്മമിത്രത്തിന്റെ വേർപാടിൽ ഹൃദയം തകർന്ന് ചങ്ങമ്പുഴ എഴുതിയ അനശ്വര കാവ്യമാണ് രമണൻ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized