#films
മേരി ഷൈല.
സിനിമയിൽ
ഒരൊറ്റ ഗാനം മാത്രം പാടി മലയാളിയുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ
ഗായികയാണ്
മേരിഷൈല.
“നീയെന്റെ പ്രാർത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിൻ അൾത്താരയിൽ
വന്നെൻ അഴലിൻ കൂരിരുൾ മാറ്റി…….”
കാറ്റുവിതച്ചവൻ
എന്ന സിനിമയിലെ
ഗാനമാണ്.
മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഒന്ന്.
ഈ ഗാനത്തിന് ശബ്ദംപകർന്ന ഗായികയെ
ഇന്നാരെങ്കിലും
ഓർമ്മിക്കുന്നുണ്ടോ?
മേരി ഷൈലക്ക്
20 വയസ്സുള്ളപ്പോഴാണ്
മദ്രാസിലെ ഭരണി സ്റ്റുഡിയോയിൽ ഈ ഗാനം റെക്കോഡ് ചെയ്യുന്നത്.
സംഗീതസംവിധായകൻ പീറ്റർ റൂബൻ,
ഗാനരചയിതാവ്
പൂവച്ചൽ ഖാദർ,
ഗായകൻ ജെ.എം.രാജു.
മേരി ഷൈല
ഷൈല സതീഷ് ആയി.
ചലച്ചിത്രസംഗീത ലോകത്തുനിന്ന് മറഞ്ഞു.
ക്രിസ്ത്യൻ ആർട്‌സ് എന്നൊരു ഗായകസംഘത്തിലെ പ്രധാന ഗായികയായിരുന്നു മേരി ഷൈല.
ക്രിസ്ത്യൻ ആർട്സിന്റെ സുവർണ്ണകാലത്ത് റേഡിയോ സിലോണിലെ ഏറ്റവും പ്രശസ്തമായ ഗായകശബ്ദമായിരുന്ന ജെ.എം.രാജുവുമൊത്ത് അനേകം ഗാനങ്ങൾ
പാടിയിട്ടുണ്ട് അവർ.
സഹപ്രവർത്തകനായ സതീഷിനെ വിവാഹം കഴിച്ചതോടെയാണ്
മേരി ഷൈല
അപ്രത്യക്ഷയായത്.
അതോടെ ക്രിസ്ത്യൻ ആർട്‌സുമായുള്ള എല്ലാ ബന്ധവും അവർ അവസാനിപ്പിച്ചു.
പിന്നീടൊരിക്കലും
ഒരു സ്റ്റേജ് പ്രോഗ്രാമിൽ പോലും അവർ പാടിയില്ല.
45 വര്ഷം കഴിഞ്ഞാണ് ബംഗളൂരുവിൽ ലിംഗരാജപുരത്ത് ഭർത്താവ് സതീഷിനൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന ഷൈലയെ കണ്ടെത്തുന്നത്.
മൂന്നു പെൺമക്കളാണ്
സതീഷ് ഷൈല ദമ്പതിമാർക്ക്. സുകന്യ, സഞ്ജന, ശരണ്യ.
മൂന്ന് പേരും വിവാഹിതർ. ദാമ്പത്യത്തിലേക്ക് പ്രവേശിച്ചശേഷം
വീട്ടമ്മയായി ഒതുങ്ങി കൂടുകയായിരുന്നു അവർ.
പാട്ടിന്റെ വഴിയിലേക്ക് തിരികെ പോയില്ല.
അപൂർവമായി പള്ളിയിലെ ക്വയറിൽ പാടുമായിരുന്നു.
മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങളിലൊന്നിന് ശബ്ദം പകർന്ന ഗായികയാണ് പാടുന്നതെന്ന് ബംഗളൂരുവിലെ കൂട്ടായ്മകളിലുള്ളവർക്കും അറിയില്ലായിരുന്നു.
ഷൈല അക്കാര്യം ആരോടും വെളിപ്പെടുത്താൻ പോയതുമില്ല.
ഒരേയൊരു സിനിമാപാട്ട് പാടി അപ്രത്യക്ഷയായ തന്നെ ആര് ഓർത്തിരിക്കാനാണ് എന്നായിരിക്കും അവർ ചിന്തിച്ചത്.
ഇനിയൊരിക്കൽക്കൂടി സിനിമയിൽ പാടുവാനും അവർ തയ്യാറായതുമില്ല.
( കടപ്പാട്)
– ജോയ് കള്ളിവയലിൽ.
https://youtu.be/yIkVyM6IJUM?si=fdxbgFL1ZcW8hUSH
Posted inUncategorized