ഫ്രാൻസ് കാഫ്ക

#ഓർമ്മ

ഫ്രാൻസ് കാഫ്ക.

കാഫ്കയുടെ (1883-1924) ജന്മവാർഷികദിനമാണ്
ജൂലൈ 3.

കഴിഞ്ഞ നൂറ്റാണ്ടിലെ എഴുത്തുകാരെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സാഹിത്യകാരൻമാരിൽ പ്രമുഖനാണ് നോവലിസ്റ്റും കഥാകൃത്തുമായ കാഫ്ക.
ജർമൻ സംസാരിക്കുന്ന ഒരു ജൂത കുടുംബത്തിൽ ഓസ്ട്രിയയിലെ പ്രാഗിൽ ജനിച്ച കാഫ്ക, 1906ൽ പ്രാഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടി .
1915ൽ എഴുതിയ The Metamorphosis എന്ന ഒറ്റ കഥ മതി കാഫ്കയുടെ മഹത്വം തിരിച്ചറിയാൻ. ഗ്രെഗർ എന്ന യുവാവ് ഒരു ദിവസം ഭീഭത്സമായ ഒരു ഭീമൻ പാറ്റയായി മാറുന്നു. തൻ്റെ ദയനീയ അവസ്ഥയെക്കാൾ ഗ്രെഗറിൻ്റെ മരണത്തിനു കാരണമാകുന്നത് സ്വന്തം വീട്ടുകാരുടെ നാണക്കേടും അവഗണനയുമാണ്.
കാഫ്കയുടെ നോവലുകൾക്ക് നാം കടപ്പെട്ടിരിക്കുന്നത് 1902ൽ കാഫ്ക കണ്ടുമുട്ടിയ മാക്സ് ബ്രോഡ് എന്ന സുഹൃത്തിനോടാണ്. The Trial , The Judgement തുടങ്ങിയ നോവലുകൾ തൻ്റെ മരണശേഷം കത്തിച്ചുകളയണം എന്ന ആവശ്യം അനുസരിക്കാതെ 1925 മുതൽ 1927 വരെയുള്ള വർഷങ്ങളിൽ ബ്രോഡ് അവ പ്രസിദ്ധീകരിച്ചു.
1927ൽ ക്ഷയരോഗം പിടിപെട്ട കാഫ്ക വെറും 40 വയസ്സിൽ ലോകത്തോട് വിട പറഞ്ഞു.
അസ്തിത്വദുഃഖം മുതലായ സത്യങ്ങൾ മലയാളികൾക്ക് പരിചിതമായത് കാഫ്കയുടെ കൃതികളിലൂടെയാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *