#literature
കുമാരനാശാനും കുട്ടികളും.
ആശാൻ ആശയ ഗംഭീരൻ എന്നാണ് ചെറുപ്പം മുതൽ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്.
എന്നാൽ കുട്ടിക്കാലത്ത് പഠിച്ച ആശാൻ്റെ ഈ ബാലകവിത പോലെ മനോഹരമായ ഒന്ന് വേറെയില്ല.
എൻ്റെ തലമുറയിലെ കുട്ടികളിൽ ഈ കവിത മനപാഠമാക്കാത്തവർ അധികമുണ്ടാവില്ല.
ഗ്രാമത്തിൻ്റെ ഭംഗിയിൽ പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നു നടക്കാനുള്ള് ഭാഗ്യം ഇന്നത്തെ കുട്ടികൾക്ക് ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?
– ജോയ് കള്ളിവയലിൽ.
—————-
“ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം”.
– കുമാരൻ ആശാൻ.
Posted inUncategorized