#ഓർമ്മ
ഹെർമൻ ഹെസ്സെ.
1946ലെ നോബൽ സമ്മാന ജേതാവായ ജർമൻ നോവലിസ്റ്റ് ഹെർമൻ ഹെസ്സെയുടെ (1877-1962) ജന്മവാർഷികദിനമാണ്
ജൂലൈ 2.
ഒരു മിഷനറിയുടെ മകളായ അമ്മ ഇന്ത്യയിലാണ് ജനിച്ചത്. ചെറുപ്പം മുതൽ ഭാരതീയ ആത്മീയത ഹെസ്സെയുടെ ചിന്തയെ ആഴത്തിൽ സ്വാധീനിച്ചു.
മലയാളഭാഷക്കു നിതാന്ത സംഭാവനകൾ ചെയ്ത ഹെർമൻ ഗുണ്ടർട്ടിൻ്റെ മകൾ മേരിയെ 1904ൽ വിവാഹം ചെയ്തതോടെ, കിഴക്ക്, ഹെസെയുടെ എഴുത്തിലെ സജീവ സാന്നിധ്യമായി. 1922ൽ പ്രസിദ്ധീകരിച്ച സിദ്ധാർഥ എന്ന നോവൽ ഹെസെയെ ലോകപ്രശസ്തനാക്കി. സ്റ്റെപ്പെൻവൂൾഫ് (1927) ആണ് മറ്റൊരു മഹത്തായ നോവൽ.
കടുത്ത മാനസികരോഗിയായ മേരിയുമായുള്ള ബന്ധം അവസാനിപ്പിച്ച ഹെസേ, 1923ൽ സ്വിസ് പൗരത്വം സ്വീകരിച്ചു.
ജർമനിയിൽ ഹിറ്റ്ലറുടെ വളർച്ച അംഗീകരിക്കാൻ ഹെസേ തയാറായില്ല. എങ്കിലും 1946ൽ നോബൽ സമ്മാനം നേടിയത് പീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ സഹായകമായി.
വ്യക്തിയുടെ ആത്മീയ വളർച്ചയാണ് ഹെസേയുടെ നോവലുകളുടെ കാതൽ.
– ജോയ് കള്ളിവയലിൽ.
” What could I say to you that would be of value, except that perhaps you seek too much, that as a result of your seeking you cannot find”.
– Sidhartha.
Posted inUncategorized