മാർലൻ ബ്രാണ്ടോ

#ഓർമ്മ

മാർലൻ ബ്രാൻഡോ.

ചരിത്രത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര നടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാർലൻ ബ്രാണ്ടോയുടെ (1924- 2004) ചരമവാർഷികദിനമാണ്
ജൂലൈ 1.

അമേരിക്കയിലെ നെബ്രാസ്കയിൽ ജനിച്ച ബ്രാണ്ടോ 1944 ൽ Jesus Christ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
1947ൽ ഏലിയാ കസാൻ സംവിധാനം ചെയ്ത A Street Car named Desire എന്ന നാടകത്തിലൂടെ മികച്ച നടൻ എന്ന കീർത്തി നേടി. 1951ൽ നാടകം സിനിമയായപ്പോഴും ബ്രാണ്ടോ മികച്ച അഭിനയത്തിനുള്ള ഓസ്കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.
1954ലെ On the Waterfront എന്ന ചിത്രത്തിലെ അഭിനയത്തിന് ആദ്യത്തെ ഓസ്കാർ അവാർഡ് നേടി.
1972ൽ റിലീസ് ചെയ്ത The Godfather എന്ന സിനിമയാണ് ബ്രാൻഡോയുടെ അഭിനയ ജീവിതത്തിൻ്റെ കൊടുമുടി. പക്ഷേ അമേരിക്കൻ ഇന്ത്യക്കാരോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ഓസ്കാർ അവാർഡ് നിരസിക്കുകയായിരുന്നു.
The Last Tango in Paris എന്ന സിനിമ കുപ്രസിദ്ധി നേടിയത് അതിലെ പച്ചയായ ലൈംഗികരംഗങ്ങളിലൂടെയാണ്.
1979 ൽ വിയറ്റ് നാം യുദ്ധം പ്രമേയമാക്കിയ Apocalypse Now എന്ന ചിത്രത്തോടെ ബ്രാൻഡോ അഭിനയജീവിതം അവസാനിപ്പിച്ചു .
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *