ഇസ്ലാം – വക്കം മൗലവി

ഇസ്‌ലാം മതമെന്നാൽ, ആത്മീയമായ ആശയങ്ങളും ഭൗതികമായ ആവിഷ്കാരങ്ങളും ചേർന്നതാണ്. ആത്മീയമായ വഴികളും ആരാധനകളും മാറ്റമില്ലാതെ തുടരുമ്പോൾ തന്നെ മതത്തിൻ്റെ സാമൂഹ്യ ആവിഷ്കാരങ്ങൾ കാലദേശ ഭേദങ്ങൾക്കും മനുഷ്യൻ്റെ ജ്ഞാനത്തിനുമനുസരിച്ച് പുതുക്കിക്കൊണ്ടിരിക്കേണ്ടത്തുണ്ട്. ഇസ്‌ലാമിക ദർശനത്തെ സംബന്ധിച്ച് വക്കം മൗലവിയുടെ മാനിഫെസ്റ്റോ എന്ന് വിളിക്കപ്പെടുന്ന ‘ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം’ എന്ന പുസ്തകത്തിൽ വക്കം മൗലവി ഒരു നൂറ്റാണ്ട് മുമ്പ് എഴുതിയ ഈ ആശയങ്ങൾ ഇന്നും പ്രസക്തമായി നിൽക്കുന്നു.
—————

“ഇസ്ലാം മതം മനുഷ്യരുടെ ആത്മീയ വിഷയങ്ങളെ സംബന്ധിച്ച ചില നിയമങ്ങൾ സ്ഥാപിച്ചിട്ടുള്ള പ്രകാരം തന്നെ ലൗകിക വിഷയങ്ങൾക്കും ചില നിബന്ധനകൾ ചെയ്തിട്ടുണ്ട്. ഇതേവരെ പറഞ്ഞ വിശ്വാസങ്ങൾ, കർമ്മങ്ങൾ, സൽഗുണങ്ങൾ ഇവയെല്ലാം ആത്മീയ വിഷയങ്ങളാകുന്നു. ഇവയെ സംബന്ധിച്ചും മതം വേണ്ട വിവരണം ചെയ്തിട്ടുണ്ട്. ആ വിഷയങ്ങൾ ഒരിക്കലും ഭേദപ്പെടുന്നവയല്ലാത്തതു കൊണ്ടും അവയെ സംബന്ധിച്ച് വിധികൾക്കും മാറ്റമുണ്ടാകേണ്ട ആവശ്യമില്ല. അവ സുസ്ഥിരങ്ങളാകുന്നു. ആ സംഗ തികളെ സംബന്ധിച്ചു മതം കല് പിച്ചിട്ടുള്ള വിധികളെ അതേ പ്രകാരം അനുഷ്ഠിക്കുകയല്ലാതെ അവയിൽ കൂടുതലോ കുറവോ വരുത്തുവാനോ ഭേദഗതികൾ ചെയ്യുവാനോ ആർക്കും സ്വാതന്ത്ര്യമില്ല. ലൗകികകാര്യങ്ങളാക്കട്ടെ ദേശകാലവ്യത്യാസമനുസരിച്ച് ഭേദപ്പെടാവുന്നതും നവീനമായി ഓരോ വിഷയങ്ങൾ ഉത്ഭവിച്ചു കൊണ്ടിരിക്കാവുന്നതുമാകകൊണ്ടു അവ ക്ലിപ്തമായ ഒരു പരിധിയിൽ അടങ്ങുന്നതല്ല. അതിനാൽ ആ വിഷയങ്ങളെ സംബന്ധിച്ചിടത്തോളം ഗുണങ്ങളെ ഗ്രഹിക്കുക, ദോഷങ്ങളെ നിരസിക്കുക, വിധികളിൽ നീതിയെ ദീ ക്ഷിക്കുക, അവകാശങ്ങൾ സമമാകുന്നു, അനീതി ചെയ്യരുത്, അക്രമം ചെയ്യരുത്, ചതി ചെയ്യരുത് ഇങ്ങനെ ചില പൊതുനിയമങ്ങളെയാണ് ഇസ്ലാം മതം സ്ഥാപിച്ചിരിക്കുന്നത്. ഈ വക നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ വിശേഷ സംഗതികൾക്കും യുക്തങ്ങളായ വിധികൾ നിശ്ചയിക്കുവാൻ മതവിഷയത്തിൽ ശരിയായ ജ്ഞാനമുള്ള വിദ്വാന്മാർക്കും സ്വാതന്ത്ര്യമുണ്ട്. രാജ്യകാര്യങ്ങൾ തുടങ്ങിയ വ്യവഹാരവിഷയങ്ങൾ, നാഗരീകവിഷയങ്ങൾ മുതലായ പൊതുവിഷയങ്ങ ളിൽ വേണ്ട കാര്യബോധവും ശരിയായ മതജ്ഞാനവും നീതി നിഷ്ഠയും ന്യായബുദ്ധിയുമുള്ള രാജാക്കന്മാർ, മറ്റു ഭരണാധി കാരികൾ, ഉലമാക്കൾ (പണ്ഡിതന്മാർ) മുതലായ അധികാരസ്ഥന്മാർ നിശ്ചയിക്കുന്ന വിധികളെ അനുസരിച്ചു നടക്കേണ്ടതും പൊതുജനങ്ങളുടെ കടമയാകുന്നു. “ദൈവത്തെ അനുസരിക്കുവിൻ; നബിയെയും നിങ്ങളിലുള്ള അധികാരസ്ഥന്മാ രെയും അനുസരിക്കുവിൻ. ” (4:58) എന്ന് ഖുർആൻ കൽപ്പിക്കുന്നു. എന്നാൽ പൊതുക്കാര്യങ്ങളിൽ പൊതുആലോചന കൊണ്ടും തീരുമാനം ചെയ്യണമെന്നത്രേ മതത്തിന്റെ സിദ്ധാന്തം ” കാര്യങ്ങളിൽ അവരുമായി ആലോചിക്കുക. ‘ (ഖു) എന്ന ദൈവാജ്ഞയനുസരിച്ച് നബി പൊതുവിഷയങ്ങളിൽ തന്റെ അനുയായികളായ അസ്ഹാബികളുമായി ആലോചിക്കുക പതിവായിരുന്നു.”

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *