തിരുകൊച്ചി മന്ത്രിസഭ

#കേരളചരിത്രം
#ഓർമ്മ

തിരുകൊച്ചി മന്ത്രിസഭ.

തിരുകൊച്ചി സംസ്ഥാനത്തിൻ്റെ പ്രഥമ മന്ത്രിസഭ അധികാരമേറ്റ ദിവസമാണ്
1949
ജൂലൈ 1.

1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യൻ യൂണിയനിൽ ചേരാതെ നിൽക്കാനുള്ള സ്വാതന്ത്ര്യം ബ്രിട്ടീഷ് ഭരണാധികാരികൾ നൽകിയിരുന്നു.
തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യമായി നിൽക്കുമെന്ന് ദിവാൻ സർ സി പി രാമസ്വാമി അയ്യർ പ്രഖ്യാപിച്ചു. സി പി വെട്ടേറ്റ് നടുവിട്ടതോടെ മഹാരാജാവിൻ്റെ നില പരുങ്ങലിലായി.
വി പി മേനോൻ്റെ നിർബന്ധപൂർവമായ ശ്രമങ്ങൾക്ക് ഒടുവിൽ മനസ്സില്ലാമനസ്സോടെ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ലയനത്തിന് സമ്മതം മൂളി.
1948 മാർച്ച് 24 ന് രാജഭരണം അവസാനിച്ചു . പട്ടം താണുപിള്ള പ്രധാനമന്ത്രിയായി ജനകീയ മന്ത്രിസഭ അധികാരത്തിൽ വന്നു. ടി എം വർഗീസ്, സി കേശവൻ എന്നിവരായിരുന്നു സഹമന്ത്രിമാർ .
വെറും 2400 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള കൊച്ചി രാജ്യം തിരുവിതാകൂറുമായി ലയിക്കുന്നതിനുള്ള ശ്രമം വി പി മേനോൻ തുടർന്നു.
1948 ജൂൺ 8ന് കൊച്ചി രാജാവ് ലയനപത്രം ഒപ്പുവെച്ചു. 1949 ജൂൺ 8ന് തിരുകൊച്ചി സംസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്നതായുള്ള പ്രഖ്യാപനം പുറത്തുവന്നു. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ഇന്നത്തെ ഗവർണർക്ക് തുല്യമായ രാജപ്രമുഖ പദവിയിൽ നിയമിതനായി.
തിരുവനന്തപുരം കൊല്ലം, കോട്ടയം , ത്രിശൂർ എന്നിവയായിരുന്നു പുതിയ സംസ്ഥാനത്തെ ജില്ലകൾ.
തിരുവിതാംകൂർ പ്രധാനമന്ത്രി ടി കെ നാരായണപിള്ള പുതിയ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായി 1949 ജൂലൈ ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ടി എം വർഗീസ് ആയിരുന്നു നിയമസഭാ സ്പീക്കർ.
ഇക്കണ്ട വാര്യർ, പനമ്പള്ളി ഗോവിന്ദമേനോൻ, കെ അയ്യപ്പൻ എന്നിവരായിരുന്നു മന്ത്രിസഭയിൽ കൊച്ചിയുടെ പ്രതിനിധികൾ.
ബ്രിട്ടീഷ് മലബാർ മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായി തുടർന്നു.
1950 ജനുവരി 26ന് പുതിയ ഭരണഘടന അംഗീകരിച്ച് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി മാറി.
കോൺഗ്രസിലെ പടലപിണക്കങ്ങളുടെ ഫലമായി തിരുകൊച്ചി മന്ത്രിസഭ രാജിവെച്ചു.
1951 സെപ്റ്റംബർ 7ന് സി കേശവൻ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എം എം തോമസ് പുതിയ സ്പീക്കറായി. പുതിയ മന്ത്രിസഭയും അൽപ്പായുസായിരുന്നു.
1952 മാർച്ച് 14ന് എ ജെ ജോൺ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മാർച്ച് 26ന് ധനകാര്യ മന്ത്രി പനമ്പള്ളി ഗോവിന്ദമേനോൻ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു.
1630 ലക്ഷം വരുമാനവും 1926 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റായിരുന്നു തിരുകൊച്ചി സംസ്ഥാനത്തിനായി പ്രഖ്യാപിക്കപ്പെട്ടത്.
ഭരണഘടന നിലവിൽ വന്നതോടെ രാജപ്രമുഖ് പദവി ഇല്ലാതായി. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടപ്പിൽ വരുത്താനുള്ള ലക്ഷ്യത്തോടെ ഒരു സമിതി നിലവിൽ വന്നു. സർദാർ കെ എം പണിക്കർ മൂന്നംഗ സമിതിയിലെ ഒരംഗം ആയിരുന്നു.
1956 നവംബർ 1ന് തിരുവിതാംകൂർ കൊച്ചി, മലബാർ എന്നിവ ചേർന്ന ഐക്യ കേരളം നിലവിൽ വന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *