വാൾട്ട് വിറ്റ്മാൻ

#ഓർമ്മ

വാൾട്ട് വിറ്റ്മാൻ.

വിഖ്യാത അമേരിക്കൻ കവി വാൾട്ട് വിറ്റ്മാന്റെ (1819-1892) ജന്മവാർഷികദിനമാണ്
മെയ് 31.

സാമ്പത്തികപ്രശ്നങ്ങൾ കാരണം മാതാപിതാക്കൾ കൃഷിയിടം ഉപേക്ഷിച്ചു ന്യൂയോർക്കിലേക്ക് കുടിയേറിയപ്പോൾ 3 വയസ് മാത്രമായിരുന്നു വിറ്റ്മാന്റെ പ്രായം.
ലീവ്സ് ഓഫ് ഗ്രാസ് (Leaves of Grass ) എന്ന കവിതാഗ്രന്ഥം 1855ൽ പ്രസിദ്ധീകരിച്ചതോടെയാണ് വാൾട്ട്മാൻ പ്രസിദ്ധനായത്.
അമേരിക്കയുടെ സാഹിത്യചരിത്രത്തിൽ ആദ്യമായി ലൈംഗികത പ്രമേയമാക്കിയത് വിറ്റ്മാനാണ്. ലീവ്സ് ഓഫ് ഗ്രാസ് പുറത്തുവന്നതോടെ അശ്ലീലം എന്ന് ആക്ഷേപിച്ചു വിറ്റ്മാനെ ജോലിയിൽ നിന്ന് പിരിച്ചുവിടുക വരെയുണ്ടായി.
72 വയസ്സിൽ മരിക്കുന്നതുവരെ ന്യൂയോർക്കായിരുന്നു വിറ്റ്മാന്റെ താവളം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *