#ഓർമ്മ
ജോൺ എഫ് കെന്നഡി.
ജോൺ എഫ് കെന്നഡിയുടെ (1917-1963) ജന്മവാർഷികദിനമാണ്
മെയ് 29.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡൻ്റ്, ആദ്യത്തെ കത്തോലിക്കനായ പ്രസിഡൻ്റ്, ഏറ്റവും ജനപ്രീതി നേടിയ പ്രസിഡൻ്റുമാരിൽ ഒരാൾ, ഇവയൊക്കെ ജെ എഫ് കെയെ ലോകം മുഴുവൻ പ്രസിദ്ധനാക്കി.
രണ്ടാം ലോകമഹായുദ്ധത്തിൽ, 1941 മുതൽ 45 വരെ കെന്നഡി നേവിയിൽ സേവനമനുഷ്ഠിച്ചു. മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുവെങ്കിലും കടുത്ത നടുവേദന ജീവിതാവസാനം വരെ പിന്തുടർന്നു.
1947 മുതൽ 53 വരെ നിയനിർമ്മാണ സഭയായ കോൺഗ്രസിൽ അംഗമായി പ്രവർത്തിച്ചശേഷമാണ്, 29 വയസ്സിൽ ഏറ്റവും പ്രായംകുറഞ്ഞ സെനറ്ററായി മസാച്യുസെറ്റ്സിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
1953 ൽ അതിസുന്ദരിയായ ജാക്വലിനെ വിവാഹം ചെയ്തത്
ജനപ്രീതി കൂട്ടുകയെ ചെയ്തുള്ളൂ.
1960ൽ അമേരിക്കയുടെ 35ആമത്തെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെന്നഡി, 3 വര്ഷം കഴിഞ്ഞു് ഡാലസിൽവെച്ച് കൊല്ലപ്പെട്ടു.
ബഹിരാകാശ ഗവേഷണ രംഗത്ത് കൂറ്റൻ മുന്നേറ്റം നടത്താൻ കെന്നഡിയുടെ ഭരണകാലത്ത് സാധിച്ചു.
സോവ്യറ്റ് യൂണിയനുമായി യുദ്ധത്തിൻ്റെ വക്കിലെത്തിയ ക്യൂബൻ മിസൈൽ പ്രതിസന്ധിയിൽ നിന്ന് പിന്മാറാൻ സോവ്യറ്റ് പ്രധാനമന്ത്രി ക്രൂസ്ചേവ് നിർബന്ധിതനായത് കെന്നഡിയുടെ ഉറച്ച നിലപാട് കാരണമാണ്.
ഇന്ത്യയുടെ സുഹൃത്തായിരുന്ന കെന്നഡിയുടെ ഇടപെടലാണ് 1962ലെ വിനാശകരമായ ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയുടെ പിന്മാറ്റം സാധ്യമാക്കിയത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized