#ഓർമ്മ
വ്ലാദിമിർ ലെനിൻ.
ലെനിൻ്റെ (1870-1924)
ജന്മവാർഷികദിനമാണ്
ഏപ്രിൽ 22.
സോവിയറ്റ് യൂണിയൻ്റെ സ്ഥാപകനും 1917 മുതൽ മരണം വരെ ഭരണാധികാരിയുമായിരുന്നു ലെനിൻ.
വ്ലാദിമിർ ഇലിയിച്ച് ഉളിയാനോവ് വിപ്ലവപ്രവർത്തനത്തിലേക്കു തിരിഞ്ഞത് 1887ൽ സഹോദരനെ റഷ്യൻ ചക്രവർത്തി കൊലചെയ്തതോടെയാണ്.
നിയമം പഠിച്ചെങ്കിലും വിപ്ലവപ്രവർത്തനമായിരുന്നു പ്രധാനം. 1897ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു 3 വർഷത്തേക്ക് സൈബീരിയയിലേക്ക് നാടുകടത്തി.
പിന്നീട് യൂറോപ്പിലേക്ക് കടന്ന ലെനിൻ 1903ൽ ബോൾക്ഷേവിക് പാർട്ടി രൂപീകരിച്ചു വിപ്ലവപ്രവർത്തനത്തിൻ്റെ മസ്തിഷ്കമായി പ്രവർത്തിച്ചു.
സാർ ചക്രവർത്തിയുടെ ഭരണത്തിന് അന്ത്യംകുറിച്ച 1917ലെ റഷ്യൻ വിപ്ലവത്തിൻ്റെ വിജയത്തിനുശേഷം റഷ്യയിൽ തിരിച്ചെത്തി താൽക്കാലിക ഗവൺമെൻ്റിന് നേതൃത്വം നൽകി. 1922ൽ നാല് അയൽരാജ്യങ്ങൾ കൂടി കൂട്ടിച്ചേർത്ത് സോവിയറ്റ് യൂണിയൻ രൂപീകരിച്ച് ഭരണത്തിന് നേതൃത്വം നൽകി.
മരണശേഷം മാർക്സിസം ലെനിനിസം എന്ന സോഷ്യലിസ്റ്റ് ചിന്താധാര ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആദർശ സംഹിതയായി മാറി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized