ഇ എം എസ്

#ഓർമ്മ

ഈ എം എസ്.

ഈ എം എസ് നമ്പൂതിരിപ്പാടിന്റെ സ്മൃതിദിനമാണ്
മാർച്ച് 19.

കേരളം കണ്ട ഏറ്റവും വലിയ ഈ രാഷ്ട്രീയനേതാവ്, വിദ്യാർത്ഥി ആയിരിക്കെതന്നെ താൻ ജനിച്ച നമ്പൂതിരി സമുദായത്തിലെ തിന്മകൾക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കത്താവാണ്.
അതുല്യമായ ധിക്ഷണാശക്തിയാണ് അദ്ദേഹത്തെ വളരെ ചെറുപ്പത്തിൽത്തന്നെ മലബാറിലെ കോൺഗ്രസ്സ് പാർട്ടി നേതാവാക്കി മാറ്റിയത്. 1930കളിൽ കോൺഗ്രസ്സിനുള്ളിലെ പുരോഗമനശക്തിയാ യിരുന്ന കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ , ജയപ്രകാശ് നാരായൺ പ്രസിഡന്റും ജോയിൻ്റ് സെക്രട്ടറിമാരിൽ ഒരാൾ ഈ എം എസും ആയിരുന്നു.
കേരളത്തിൽ കമ്മ്യൂണിസ്റ്റ്പാർട്ടി രൂപീകരിക്കപ്പെട്ട പിണറായി സമ്മേളത്തിൽ പങ്കെടുത്ത ഈ എം എസ്, പി കൃഷ്ണപിള്ളയുടെ അകാലവിയോഗ ത്തോടെ പാർട്ടിയിലെ ഏറ്റവും പ്രമുഖ നേതാവായി മാറി . 1930 കളിൽ തന്നെ
കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം എഴുതിയ ഈ എം എസ്,
1957ൽ തിരുവിതാംകൂർ, കൊച്ചി, മലബാർ സംയോജിപ്പിച്ച് രൂപംകൊണ്ട ഐക്യ കേരള സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി.
പാർട്ടി പിളർന്നപ്പോൾ സി പി എം പക്ഷത്ത് നിലയുറപ്പിച്ച അദ്ദേഹം എ കെ ജിയുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ്‌ പാർട്ടിയെ സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയായി വളർത്തി.
പക്ഷേ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം വിജയിച്ചില്ല എന്നത് 1957, 1967 മന്ത്രിസഭകൾ തെളിയിച്ചു.
അസാമാന്യമായ ബുദ്ധിശക്തിയാണ് എം എം എസിനെ പതിവ് രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനാക്കിയത്. നിരന്തരമായ എഴുത്തും പ്രസംഗവും
മരണം വരെ കേരളരാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുന്ന നേതാവായി ഈ എം എസിനെ മാറ്റി.
ഈ എം എസിന്റെ കസേര ഇന്നും ഒഴിഞ്ഞുകിടക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *