#ഓർമ്മ
ടി എൻ ജോയ്
ടി എൻ ജോയിയുടെ ( 1949-2018) ജന്മവാർഷിക ദിനമാണ്
ജൂലൈ 20.
എഴുത്തുകാരനും, ബുദ്ധിജീവിയും, സാമൂഹ്യ പ്രവർത്തകനുമായ ജോയ് പക്ഷേ ഓർമ്മിക്കപ്പെടുന്നത് കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാക്കളിൽ ഒരാളെന്ന നിലയിലാണു്.
കൊടുങ്ങല്ലൂരിലെ യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായ നീലകണ്ഠ ദാസ് തൻ്റെ ഇളയ മകന് പേരിട്ടത് ടി എൻ ജോയ് എന്നാണ്. ചെറുപ്പത്തിൽ തന്നെ നക്സൽ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ട ജോയ്, പ്രസ്ഥാനം പിളരുന്നതിന് മുൻപ് സി പി ഐ എം എലിൻ്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു.
1975 ലെ അടിയന്തിരാ വസ്ഥക്കാലത്ത് പിടിയിലായ ജോയ് ക്രൂരമർദ്ദനത്തിനു വിധേയനായി. പീഢനം സഹിക്കാൻ വയ്യാതെ സഹപ്രവർത്തകരുടെ വിവരങ്ങൾ നൽകാൻ ജോയ് നിർബന്ധിതനായി . ദുഃഖിതനായ അദ്ദേഹം മോചനത്തിന് ശേഷം രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു.
അടിയന്തരാവസ്ഥ തടവുകാർക്ക് പെൻഷൻ അനുവദിക്കാനുള്ള ആവശ്യത്തിന് മുന്നിൽനിന്ന് പ്രവർത്തിച്ചത് ജോയിയാണ്.
നിരവധി പുസ്തകങ്ങൾ രചിച്ച ജോയ് കൊടുങ്ങല്ലൂർ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകരിൽ ഒരാളാണ്.
2015ൽ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന് പ്രഖ്യാപിച്ച ജോയ് പേര് നജ്‌മൽ ബാബു എന്നാക്കി മാറ്റി.
ചേരമാൻ പെരുമാൾ ജുമാ മസ്ജിദിൽ കബറടക്കം നടത്തണം എന്നായിരുന്നു ആഗ്രഹമെങ്കിലും വീട്ടുകാർ പൊതുശ്മശാനത്തിലാണ് മൃതസംസ്കാരം നടത്തിയത്.
വി കെ ശ്രീരാമൻ നിർമ്മിച്ച The Man who tried to beautify the World എന്ന ലഘു ചിത്രം ജോയിയുടെ സംഭവബഹുലമായ ജീവിതകഥ പറയുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized