പ്രൊഫസർ എൻ കൃഷ്ണപിള്ള

#ഓർമ്മ

പ്രൊഫ. എൻ കൃഷ്ണപിള്ള.

പ്രൊഫസർ എൻ കൃഷ്ണപിള്ളയുടെ (1916-1988) ചരമവാർഷികദിനമാണ്
ജൂലൈ 10.

1938ൽ മലയാളത്തിൽ ഹോണർസ് ബിരുദം നേടിയശേഷം വിവിധസ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വകുപ്പ് തലവനായി വിരമിച്ച സാർ, മലയാളനാടകങ്ങളിൽ റിയലിസത്തിനു തുടക്കം കുറിച്ചയാൾ എന്നനിലയിൽ കേരള ഇബ്സൻ എന്ന ഖ്യാതി നേടി.
1938ൽ ഭഗ്നഭവനം എന്ന നാടകം എഴുതിയാണ് തുടക്കം. പിന്നീട് 14 നാടകങ്ങളും വിമർശനം ഉൾപ്പെടെ വേറെ 7 കൃതികളും.
കൈരളിയുടെ കഥ എന്ന സാഹിത്യചരിത്രം ശ്രദ്ധേയമാണ്.
80കളുടെ ആദ്യപകുതിയിൽ തിരുവനന്തപുരത്ത് ജോലിചെയ്യുന്ന കാലത്ത് സാറിൻ്റെ നിരവധി പ്രസംഗങ്ങൾ കേൾക്കാൻ അവസരം ലഭിച്ചു. അവ പിന്നീട് പ്രതിപാത്രം ഭാഷണഭേദം എന്ന നിരുപമമായ സാഹിത്യകൃതിയായി. സി വി രാമൻ പിള്ളയുടെ നോവലുകൾ സാറിൻ്റെ പുസ്തകത്തിൻ്റെ വെളിച്ചത്തിൽ വീണ്ടും വായിച്ചത് വേറിട്ട അനുഭവമായി.
കേരള, കേന്ദ്ര, സാഹിത്യ അക്കാദമി അവാർഡുകൾ, സംഗീതനാടക അക്കാദമി അവാർഡ്, ഓടക്കുഴൽ, വയലാർ അവാർഡുകൾ, അക്കാദമി വിശിഷ്ട അംഗത്വം തുടങ്ങി അനേകം അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ശിഷ്യനായ എഴുമറ്റൂർ രാജരാജവർമ്മയാണ് ജീവചരിത്ര രചയിതാവ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *