#ഓർമ്മ
കോവിലൻ
കോവിലൻ്റെ ( 1923-2010)
ജന്മവാർഷികദിനമാണ്
ജൂലൈ 9.
ഗുരുവായൂരിനടുത്ത് കണ്ടാണശേരിയിൽ ജനിച്ച വട്ടംപറമ്പിൽ വേലപ്പൻ അയ്യപ്പൻ പാവറട്ടി സംസ്കൃത വിദ്യാലയത്തിലെ പഠനം ഉപേക്ഷിച്ചാണ് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തത്.
1943ൽ റോയൽ ഇന്ത്യൻ നേവിയിൽ ചേർന്നെങ്കിലും 1946ൽ നാവികവിപ്ലവത്തെ തുടർന്നു രാജിവെച്ച് നാട്ടിലേയ്ക്ക് മടങ്ങി.
1948ൽ ഇന്ത്യൻ ആർമിയിൽ സിഗ്നൽ ഓപ്പറെറ്ററായി 1968 വരെ സേവനം അനുഷ്ഠിച്ചു.
തോറ്റങ്ങൾ എന്ന നോവലിന് 1972 ലും ശകുനത്തിന് 1977 ലും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. തട്ടകം എന്ന നോവലിന് 1988ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കേന്ദ്ര, കേരള, സാഹിത്യ അക്കാദമികൾ ഫെല്ലോഷിപ്പ് നൽകി ആദരിച്ചു. 2005ൽ എഴുത്തച്ഛൻ പുരസ്കാരം നേടി.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചില പട്ടാളക്കഥകൾ കോവിലൻ്റെ സംഭാവനയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized