#ഓർമ്മ
ദാക്ഷായണി വേലായുധൻ.
ഭരണഘടന നിർമ്മാണ സമിതിയിൽ അംഗമായ എക ദളിത് വനിത,ദാക്ഷായണി വേലായുധൻ്റെ ( 1912-1978)
ജന്മവാർഷിക ദിനമാണ്
ജൂലൈ 4.
ദളിതരെ മനുഷ്യരായി പോലും കണക്കാക്കാത്ത ഒരു കാലത്ത് കൊച്ചി രാജ്യത്തെ മുളവുകാട് ദ്വീപിൽ ഒരു പുലയ കുടുംബത്തിലാണ് ജനിച്ചത്.
പുലയ മഹാസഭ സ്ഥാപകൻ കൃഷ്ണെതിയുടെ സഹോദര പുത്രിയായത് കൊണ്ട് പഠിക്കാൻ അവസരം ലഭിച്ചു.
ദളിത് സ്ത്രീകൾക്ക് മാറ് മറക്കാൻ അനുവാദമില്ലാത്ത അക്കാലത്ത് മേൽമുണ്ട് ധരിച്ച് ആ യുവതി വിപ്ലവം സൃഷ്ടിച്ചു.
എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടി രാജ്യത്തെ തന്നെ ആദ്യത്തെ ബിരുദധാരിയായ ദളിത് വനിത എന്ന ഖ്യാതി നേടി.
സ്കൂൾ അധ്യാപികയായി ജോലി കിട്ടിയ ദാക്ഷായണിയുടെ ആർ കെ വേലായുധനമായുള്ള വിവാഹം 1940ൽ ഗാന്ധിജിയുടെ വാർദ്ധ
ആശ്രമത്തിൽ വെച്ചാണ് നടന്നത്. ( വേലായുധൻ പിന്നീട് പാര്ലമെൻ്റ് അംഗമായി).
1945ൽ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ളിയിൽ അംഗമായി – രാജ്യത്തെ പ്രഥമ ദളിത് നിയമസഭാ സാമാജിക.
1946ൽ പുതുതായി സ്വാതന്ത്ര്യം നേടുന്ന ഇന്ത്യക്ക് ഭരണഘടന നിർമ്മിക്കാനുള്ള സമിതിയിൽ അംഗമായി – കോൺസ്റ്റിട്ടുവൻ്റ് അസംബ്ലിയിലെ എക ദളിത് വനിത.
മലയാളികൾക്ക് മുഴുവൻ അഭിമാനവും ദളിത് ജനതക്ക് പ്രചോദനവുമാണ് ദാക്ഷായണി വേലായുധൻ എന്ന മഹതി.
– ജോയ് കള്ളിവയലിൽ.





