ഏണസ്റ്റ് ഹെമിങ്‌വേ

#ഓർമ്മ

ഏണെസ്റ്റ് ഹെമിങ്‌വേ.

വിഖ്യാത എഴുത്തുകാരൻ ഏണെസ്റ്റ് ഹെമിങ് വേയുടെ (1899- 1961) ചരമവാർഷികദിനമാണ്
ജൂലൈ 2.

നോവലിസ്റ്റും, ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന ഹെമിങ് വേക്ക് 1953ൽ പുലിട്സർ പ്രൈസും, 1954ൽ നോബൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
7 നോവലുകളും 2 കഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കയിലെ അയ്ഡഹോയിൽ ജനിച്ച ഹെമിങ് വേ ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് 1918ൽ ഗുരുതരമായ പരിക്കേറ്റു.
യുദ്ധകാല അനുഭവങ്ങളാണ് A Farewell to Arms (1929) എന്ന നോവലിന് അടിസ്ഥാനം. പത്രപ്രവർത്തകൻ എന്നനിലയിൽ പങ്കെടുത്ത സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്തെ അനുഭവങ്ങൾ ആധാരമാക്കിയാണ് 1940ൽ For Whom the Bell Tolls എന്ന നോവൽ എഴുതിയത്. രണ്ടാം ലോകമഹായുദ്ധത്തിൽ 1942ലെ നോർമാണ്ടി കടൽത്തീരത്ത് ഇറങ്ങിയ സൈന്യവൂഹത്തിൻ്റെ ഒപ്പം ഹെമിങ് വേ എന്ന പത്രപ്രവർത്തകനും ഉണ്ടായിരുന്നു.
1952ൽ പുറത്തുവന്ന Old Man and Sea ആണ് ഹെമിങ് വേയുടെ ഏറ്റവും മികച്ച നോവൽ. കടലിനോടും ഒരു വമ്പൻ മത്സ്യത്തോടും പോരാടുന്ന കിഴവൻ പരാജയത്തിലും ജയം കണ്ടെത്തുന്നു.
1940കളിലും 50കളിലും ക്യൂബയിൽ ജീവിച്ച ഹെമിങ് വേ 1959ൽ അമേരിക്കയിലേക്ക് മടങ്ങി. 1961ൽ ആത്മഹത്യ ചെയ്തു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *