#ഓർമ്മ
ഡോക്ടർ ബി സി റോയ്.
ഡോക്ടർ ബിധാൻ ചന്ദ്ര റോയിയുടെ ( 1882- 1962) ജന്മവാർഷിക ദിനമാണ് ( ചരമവാർഷികദിനവും )
ജൂലൈ 1.
നവഭാരതശിൽപ്പികളിൽ ഒരാളാണ് പ്രശസ്ത ഡോക്ട്ടറും , സ്വാതന്ത്ര്യസമരസേനാനിയും ഭരണാധികാരിയുമായിരുന്ന ഡോക്ടർ ബി സി റോയ്.
പട്ന, കൽക്കത്ത സർവകലാശാലകളിൽ പഠിച്ച് വൈദ്യബിരുദം നേടിയ ശേഷം ഇംഗ്ലണ്ടിൽ പോയി എഫ് ആർ സി എസ്, എഫ് ആർ സി എസ് ബിരുദാനന്തര ബിരുദങ്ങളും നേടി 1911ൽ തിരിച്ചെത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അംഗമായി സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കാളിയായ ഡോക്ടർ റോയ്, 1935ൽ ബംഗാൾ അസംബ്ളിയിൽ അംഗമായി. 1931മുതൽ 33 വരെ നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ പിൻഗാമിയായി കൽക്കത്ത മേയറായി.
വിവിധ മെഡിക്കൽ കോളേജുകളിൽ പ്രൊഫസറായി സേവനം ചെയ്ത ഡോക്ടർ റോയ് കൽക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു.
വിഭജനത്തിനുശേഷം തകർന്ന പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയാകാൻ തെരഞ്ഞെടുക്കപ്പെട്ടത് ( 1948 മുതൽ അമ്പത് വരെ പ്രിമിയർ) ഡോക്ടർ ബി സി റോയിയാണ്. 1962ൽ അന്തരിക്കുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു. ദുർഗാപ്പൂർ, കല്യാണി, സാൾട്ട് ലേക്ക് തുടങ്ങിയ പുതിയ നഗരങ്ങൾ സൃഷ്ടിച്ച് ബംഗാളിൻ്റെ ഉയർത്തെഴുനേൽപ്പിന്
കാരണക്കാരൻ ഡോക്ടർ റോയ് എന്ന ഭരണാധികാരിയാണ് .
മഹാത്മാ ഗാന്ധിയുടെ ഡോക്ടർ ആയിരുന്ന ഡോക്ടർ റോയ് കാർഡിയോളജിക്കൽ സൊസൈറ്റിയുടെ പ്രഥമ പ്രസിഡൻ്റ് ( 1948-50) ആണ്.
കൽക്കത്ത യൂണിവേഴ്സിറ്റി ഡി എസ് സി ബിരുദം നൽകി ആദരിച്ച ഈ മഹാൻ 1961ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം ബഹുമതി സമ്മാണിക്കപ്പെട്ട എക ഡോകട്ടറാണ്.
മഹാനായ ഈ ഡോക്ടറുടെ ഓർമ്മ നിലനിർത്താനായി ജൂലൈ 1 ഡോക്ട്ടെർസ് ദിനമായി ആചരിക്കപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized