ഓർമ്മ
സാൽവദോർ അലൻഡേ.
ചിലിയൻ പ്രസിഡൻ്റ് സാൽവദോർ അലൻഡേയുടെ ( 1908-1973) ജന്മവാർഷികദിനമാണ്
ജൂൺ 26.
1970 മുതൽ മരണം വരെ ചിലിയുടെ പ്രസിഡൻ്റ് ആയിരുന്നു അലൻഡേ.
40 വര്ഷം സെനറ്റർ, ഡെപ്യൂട്ടി, കാബിനറ്റ് മന്ത്രി യൊക്കെയായി പ്രവർത്തിച്ച അലൻഡേ 1952, 58, 64 തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ശേഷമാണ് വിജയിച്ചത്. ചിലിയുടെ ആദ്യത്തെ മാർക്സിസ്റ്റ് പ്രസിഡൻ്റിൻ്റെ ഭരണം ആട്ടിമറിക്കാൻ അമേരിക്കൻ ചാരസംഘടനയായ സി ഐ എ കരുക്കൾ നീക്കി. 1973 സെപ്റ്റംബർ 11ന് പട്ടാളം നടത്തിയ അട്ടിമറിയിൽ അലൻഡേ കൊല്ലപ്പെട്ടു.
തങ്ങളുടെ എതിർചേരിയിൽ നിൽക്കുന്ന ഭരണകൂടങ്ങളെ അട്ടിമറിക്കുക എന്നത് സി ഐ എ നിരന്തരം നടപ്പിലാക്കുന്ന പദ്ധതിയാണ്.
2023ൽ പുറത്തുവന്ന രേഖകൾ സംഭവം അമേരിക്കൻ പ്രസിഡൻ്റ് നിക്സൺ, സുരക്ഷാ ഉപദേഷ്ടാവ് കിസിംഗർ എന്നിവരുടെ അറിവോടെയാണ് എന്ന രഹസ്യം വെളിച്ചത്തു കൊണ്ടുവന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized