#ഓർമ്മ
#ചരിത്രം
ഒളിമ്പിക്ക് ദിനം.
23 ജൂൺ അന്താരാഷ്ട്ര ഒളിമ്പിക്ക് ദിനമാണ്.
ബി സി എട്ടാം നൂറ്റാണ്ട് മുതൽ എ ഡി നാലാം നൂറ്റാണ്ടു വരെ ഗ്രീസിലെ ഒളിമ്പിയയിൽ സംഘടിപ്പിച്ചിരുന്ന കായിക മത്സരങ്ങളിൽനിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് ഫ്രഞ്ചുകാരനായ ബാറൺ പിയർ ഡി കൂബെർട്ടിൻ, രാജ്യങ്ങൾ തമ്മിൽ വിവിധ കായികയിനങ്ങളിൽ മത്സരിക്കുക എന്ന ആശയം മുന്നോട്ടുവെച്ചത്.
1894ൽ അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മറ്റി രൂപീകൃതമായി. 1896ൽ ഗ്രീസിലെ എതൻസിൽ ആധുനികയുഗത്തിലെ ആദ്യത്തെ ഒളിമ്പിക്ക്സ് സംഘടിപ്പിക്കപ്പെട്ടു.
1948ൽ സെന്റ് മോറിറ്റ്സിൽ നടന്ന ഐ ഒ സി യോഗത്തിലാണ് ഇന്ന് പ്രസിദ്ധമായ ഒളിമ്പിക്ക് വളയങ്ങൾ അംഗീകരിക്കപ്പെട്ടത്. 23 ജൂൺ ഒളിമ്പിക്ക് ദിനമായി ആഘോഷിക്കാനും തീരുമാനിക്കപ്പെട്ടു.
Citius, Altius, Fortius – വേഗത്തിൽ, ഉയരത്തിൽ, ശക്തിയിൽ, എന്നതാണ് ഒളിമ്പിക്ക്സിന്റെ മുദ്രാവാക്യം.
വിജയിക്കുക എന്നതല്ല പങ്കെടുക്കുക എന്നതാണ് പ്രധാനം. മെഡൽ നേടുക എന്നതിനേക്കാൾ മുഖ്യം നന്നായി പോരാടുക എന്നതായിരിക്കണം.
എന്നിരിക്കിലും 120 കോടി ജനങ്ങളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള മെഡലുകൾ നേടാൻ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന ദുഃഖസത്യം മറച്ചുവെക്കാനാവില്ല. ചൈനയും ജപ്പാനുമൊക്ക നമ്മെക്കാൾ എത്രയോ മുന്നിലാണ്.
എങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നത് അഹ്ലാദകരമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized