#ചരിത്രം
#ഓർമ്മ
ദൈവത്തിൻ്റെ കൈ.
ഫുട്ബോൾ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദിവസമാണ്
1986 ജൂൺ 22.
മെക്സിക്കോയിലെ ആസ്ടെക്കാ സ്റ്റേഡിയത്തിൽ ലോക കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജൻ്റീനയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുന്നു.
ഹാഫ് ടൈമിൽ സ്കോർ 0-0.
51 ആമത്തെ മിനിട്ടിലാണ് ഇംഗ്ലണ്ടിൻ്റെ ഹൃദയം തകർത്ത സംഭവം നടന്നത്. പന്തിനായി ഉയർന്ന് ചാടിയ ഫുട്ബോൾ ഇതിഹാസം മറഡോണ ഇടതുകൈ കൊണ്ട് പന്ത് തട്ടി ഗോൾ വലയത്തിനുള്ളിലാക്കി. കാഴ്ച മറഞ്ഞ റഫറി ഗോൾ വിധിച്ചു. തുടർന്നുള്ള കളികളും ജയിച്ച ആർജൻ്റീന മറഡോണയുടെ നേതൃത്വത്തിൽ ലോക കപ്പ് സ്വന്തമാക്കുകയും ചെയ്തു.
മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മറഡോണ പറഞ്ഞു. “ഗോൾ നേടുന്നതിൽ കുറച്ച് ദൈവത്തിൻ്റെ കൈയുമുണ്ടായിരുന്നു”.
ദൈവത്തിൻ്റെ കൈ എന്ന പ്രയോഗം ചരിത്രത്തിൻ്റെ ഭാഗമായി മാറുകയും ചെയ്തു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized