#ഓർമ്മ
ഡോക്ടർ സാലിം അലി.
സാലിം അലി (1896- 1987) എന്ന ഇന്ത്യയുടെ പക്ഷിമനുഷ്യന്റെ ചരമവാർഷികദിനമാണ്
ജൂൺ 20.
മുംബയിൽ ജനിച്ച സാലിം മോയിസുദീൻ അബ്ദുൽ അലി എന്ന സാലിം അലിക്ക് പക്ഷിനിരീ്ഷണം ജീവിതമായി മാറിയത് ബോംബേ നാച്ചുറൽ ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറിയായിരുന്ന മിൽമാർഡ്മായുള്ള അടുപ്പം കൊണ്ടാണ്.
ഇന്നത്തെ ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, രാജ്യങ്ങൾ മുഴുവൻ ഒരു നാടോടിയായി അലഞ്ഞു നടന്നു പക്ഷികളെ നിരീക്ഷിച്ച സാലിം അലി, എസ് ഡില്ലൻ റിപ്ലിയുമായി ചേർന്ന് The Handbook of Birds in India and Pakistan – 6 Vols. രചിച്ചു.
Common Indian Birds, Indian Hill Birds, Birds of Travancore and Cochin. തുടങ്ങിയവയാണ് മറ്റു പ്രധാനകൃതികൾ.
ദി ഫോൾ ഓഫ് ദി സ്പാരോ (1985) എന്നാണ് ആത്മകഥക്ക് നൽകിയ പേര്.
അതേ പേരിൽ അൽ മർസൂഖി അംന 2012ൽ ഏഴുതിയ ജീവചരിത്രം ആ മഹാന്റെ ജീവിതം നമുക്ക് വെളിവാക്കുന്നു.
തട്ടേക്കാട്, ഗോവയിലെ കോരവോ, എന്നിവ സാലിം അലിയുടെ പേരിലുള്ള പക്ഷിസങ്കേതങ്ങളാണ്.
സാലിം അലിക്കു രാഷ്ട്രം നൽകിയ സ്മാരകമാണ് Salim Ali Center for Ornithology and Natural History (SACON) , Coimbatore.
– ജോയ് കള്ളിവയലിൽ.
Posted inUncategorized