ജസ്റ്റീസ് പി എൻ ഭഗവതി

#ഓർമ്മ

ജസ്റ്റീസ് പി എൻ ഭഗവതി.

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി എൻ ഭഗവതിയുടെ
( 1921- 2017) ചരമവാർഷികദിനമാണ്
ജൂൺ 15.

ഇന്ത്യയുടെ 17ആമത്തെ ( ജൂൺ 1985 – ഡിസംബർ 1986) ചീഫ് ജസ്റ്റിസായിരുന്നു മുൻപ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഭഗവതി.
ഇന്ത്യയിലെ സാധാരണക്കാരുടെ കവചമായി മാറിയ പൊതുതാൽപര്യ ഹർജിയുടെ പിതാവ് എന്നതാണ് അദ്ദേഹത്തിൻ്റെ യശസ്സ്. ജസ്റ്റീസ് വി ആർ കൃഷ്ണ അയ്യരോടൊപ്പം ശബ്ദമില്ലാത്തവൻ്റെ ശബ്ദമായി കോടതികൾ മാറണം, അതിനായി ഭരണഘടന വ്യവസ്ഥകൾ നിർവചിക്കണം എന്ന് അദ്ദേഹം ഉറക്കെപ്പറഞ്ഞു.

മനേക ഗാന്ധി പാസ്പോർട്ട് കേസിൽ
രണ്ട് ജഡ്ജിമാരും കൂടി എഴുതിയ വിധിന്യായത്തിൽ
ആർട്ടിക്കിൾ 21 വഴി ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ജസ്റ്റീസ് ഭഗവതി പറഞ്ഞു:
ആർട്ടിക്കിൾ 21 മണല് പിരിച്ച് ഉണ്ടാക്കിയ കയറല്ല.
( 1975ലെ അടിയന്തിരാവസ്ഥക്കാലത്ത് പൗരൻ്റെ ജീവന് പോലും ഉറപ്പുനൽകാൻ ഭരണകൂടത്തിന് ബാധ്യതയില്ല എന്ന് വിധിയെഴുതിയ ഭൂരിപക്ഷത്തിൻ്റെ ഒപ്പമായിരുന്നു എന്ന ദുഷ്ഖ്യാതിയും അദ്ദേഹത്തിനുണ്ട്).
നിർഭാഗ്യവശാൽ യുഎപിഎ തുടങ്ങിയ കരിനിയമങ്ങൾ ഉപയോഗിച്ച് ഒരു മുഖ്യമന്ത്രി ഉൾപ്പെടെ അനേകം പ്രമുഖ വ്യക്തികളെപ്പോലും വർഷങ്ങൾ തടവിൽ പാർപ്പിക്കുന്ന വർത്തമാനകാലത്ത് കോടതികൾ ഒട്ടകപക്ഷി നയമാണ് പൊതുവെ സ്വീകരിക്കുന്നത്.
– ജോയ് കള്ളിവയലിൽ .

അടിക്കുറിപ്പ്:
5 വർഷമായി തടങ്കലിൽ കഴിയുന്ന കശ്മീരിലെ പുതിയ എം പി എൻജിനീയർ റഷീദിന് എപ്പോൾ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയും എന്ന് സുപ്രീം കോടതി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോട് ചോദിച്ചിരിക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *