#ഓർമ്മ
കൂട്ടികൃഷ്ണ മാരാര്.
കുട്ടികൃഷ്ണമാരാരുടെ (1900-1973) ജന്മവാർഷികദിനമാണ്
ജൂൺ 14.
സംസ്കൃത പണ്ഡിതരിൽ അദ്വിതീയനായ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മയുടെ കീഴിൽ പട്ടാമ്പി സംസ്കൃത കോളേജിൽ പഠിച്ച കുട്ടികൃഷ്ണമാരാര് പിന്നീട് മാതൃഭൂമിയിൽ പ്രൂഫ് റീഡറായി.
മഹാകവി വളളത്തോളുമായുള്ള ഉറ്റ സൗഹൃദമാണ് മാരാരെ മലയാളസാഹിത്യത്തിൽ തൽപരനാക്കിയത്.
മലയാളത്തിലെ
സാഹിത്യവിമർശകരിൽ അഗ്രഗണ്യനായി താമസിയാതെ മാരാർ മാറി. പാശ്ചാത്യസാഹിത്യവുമായി പുലബന്ധംപോലുമില്ലാത്ത ഒരാളായിരുന്നു എന്നോർക്കുമ്പോഴാണ് മാരാരുടെ പ്രതിഭ വ്യക്തമാകുന്നത്.
“കല ജീവിതം തന്നെ” എന്ന കൃതി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.
എന്റെ ഇഷ്ടകൃതി “ഭാരതപര്യടനം” ആണ്. കർണ്ണൻ എന്ന ദുരന്ത കഥാപാത്രത്തെ ഇത്ര മിഴിവോടെ അവതരിപ്പിച്ച വേറൊരു സാഹിത്യകാരൻ ഭാരതത്തിലില്ല. എത്രതവണ വായിച്ചാലും പുതിയ ഉൾക്കാഴ്ചകൾ നൽകുന്ന ആ കൃതി മലയാളത്തിൻ്റെ ഒരു അമൂല്യസമ്പത്താണ്.
രാജാങ്കണം, സാഹിത്യസല്ലാപം , ദന്തഗോപുരം, തുടങ്ങിയവയാണ് മറ്റു പ്രമുഖകൃതികൾ.
മിക്കവാറും എല്ലാ കാളിദാസകൃതികളുടെയും ഗദ്യപരിഭാഷ മാരാരുടെ വേറിട്ട സംഭാവനയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized