#ഓർമ്മ
ബിഷപ്പ് സെബാസ്റ്യൻ മങ്കുഴിക്കരി.
ഇംഗ്ലീഷിലും മലയാളത്തിലും ഇത്ര ഭംഗിയായി സംസാരിക്കുന്ന വേറൊരു കത്തോലിക്കാ മതമേലധ്യക്ഷൻ എൻ്റെ ഓർമ്മയിലില്ല.
മംഗലപ്പുഴ സെമിനാരി പ്രൊഫസർ എന്ന നിലയിൽ നൂറുകണക്കിന് വൈദികരുടെ ഗുരുവാണ് അദ്ദേഹം.
എറണാകുളം അതിരൂപതയിൽ കർദിനാൾ പാറെക്കാട്ടിലിൻ്റെ സഹായമെത്രാനും പിന്നീട്
താമരശ്ശേരി രൂപതയുടെ പ്രഥമ മേലധ്യക്ഷനുമായിരുന്ന, മലബാറിലെ കുടിയേറ്റ ജനതയുടെ സാമൂഹ്യവും, വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി അധ്വാനിച്ച പുരോഹിത ശ്രേഷ്ഠനാണ്, അകാലത്തിൽ അന്തരിച്ച ബിഷപ്പ് സെബാസ്റ്യൻ മങ്കുഴിക്കരി.
Posted inUncategorized