പാലാ നാരായണൻ നായർ

#ഓർമ്മ

പാലാ നാരായണൻനായർ.

മഹാകവി പാലാ നാരായണൻ നായർ (1911-2008) വിടവാങ്ങിയ ദിവസമാണ് ജൂൺ 11.

വൈലോപ്പള്ളിയും, ചങ്ങമ്പുഴയും, പാലായുടെ സമപ്രായക്കാരായിരുന്നു.
എട്ടു വാല്യങ്ങളുള്ള “കേരളം വളരുന്നു” എന്ന കൃതിയാണ് മഹാകവിപ്പട്ടം നേടിക്കൊടുത്തത് .
പാലായിലെ യൗവനകാലം കഴിഞ്ഞു രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ കവി , കേരള സർവകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗത്തിൽ ജോലിക്ക് കയറി. 1965ൽ അതിന്റെ തലവനായി.
45ആമത്തെ വയസ്സിൽ എം എ ഒന്നാം റാങ്കിൽ പാസ്സായി.
ഞാൻ അറിയുന്ന കാലത്ത് – 1970കളിൽ, പാലാ അൽഫോൻസ കോളേജിൽ മലയാളം പ്രൊഫസറാണ്. അരുവിത്തുറ കോളേജ് ചെയർമാനായിരിക്കെ കൊണ്ടുവന്നു പ്രസംഗിപ്പിച്ചതാണ് ഒരു ഓർമ്മ. പിന്നീട്
പാലാ പുത്തൻപള്ളിക്കുന്നിൽ ഞങ്ങളുടെ അയൽവാസിയായ കാരണവർ. എന്റെ അനുജൻ അജിത്തും, സാറിന്റെ മകനും ഉറ്റസുഹൃത്തുക്കളും, സഹപാഠികളുമായിരുന്നു.
പാലാക്ക്, കേരള സാഹിത്യ അക്കാദമി, എഴുത്തച്ഛൻ, ആശാൻ,മാതൃഭൂമി,
വള്ളത്തോൾ, പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ക്രാന്തദർശിയായ കവി എഴുതി:

” കേരളം വളരുന്നു, പശ്‌ച്ചിമ ഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ…….”
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *