#ഓർമ്മ
ബുദ്ധദേബ് ദാസ്ഗുപ്ത.
ബുദ്ധദേബ് ദാസ്ഗുപ്തയുടെ ( 1944- 2021) ഓർമ്മദിവസമാണ്
ജൂൺ 10.
സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാൾ സെൻ തുടങ്ങിയ വിശ്വപ്രസിദ്ധ ബംഗാളി ചലച്ചിത്ര സംവിധായകരുടെ പിൻതലമുറക്കാരിൽ അഗ്രഗണ്യനാണ് ബുദ്ധദേബ് .
1980കൾ മുതൽ സമാന്തര സിനിമയുടെയുടെ വക്താവെന്നനിലയിൽ പ്രസിദ്ധനായ
ബുദ്ധദേബിൻ്റെ
ബാഗ് ബഹാദൂർ (1989), ചരാചർ (1993), ലാൽ ധർജ (1997), മോണ്ടോ മേയർ ഉപഖ്യാൻ (2002), കാൽ പുരുഷ് (2008) എന്നീ
അഞ്ച് ചിത്രങ്ങൾ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.
1978ൽ ആദ്യ ചിത്രമായ ദൂരത്വ, 1993ൽ തഹാദെർ കഥ എന്നീ ചിത്രങ്ങൾക്ക്
മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
2008-ൽ സ്പെയ്ൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം നൽകി ഈ ബംഗാളി സംവിധായകൻ ആദരിക്കപ്പെട്ടു .
2000ൽ ഉത്തര, 2005ൽ സ്വപ്നേർ ദിൻ എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
ബുദ്ധദേബ് ദാസ്ഗുപ്‌ത അറിയപ്പെടുന്ന ബംഗാളി കവിയും കൂടിയായിരുന്നു.
തുടക്കത്തിൽ ബർദ്വാൻ യൂണിവേഴ്സിറ്റിയിലെ ശ്യാംസുന്ദർ കോളേജിലും, കൽക്കട്ടയിലെ സിറ്റി കോളേജിലും സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized