ഫ്രെഡറിക്കോ ഗാർസിയ ലോർക്ക

#ഓർമ്മ

ഫ്രെഡറിക്കോ ഗാർസിയ ലോർക്ക.

സ്പാനിഷ് കവിയും നാടകകൃത്തുമായ ലോർക്കയുടെ (1898-1936) ജന്മവാർഷിക ദിനമാണ്
ജൂൺ 5.

സ്പെയിനിലെ ഗ്രാനഡക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ച ലോർക്കക്ക് കുട്ടിക്കാലം മുതൽ ഗ്രാമജീവിതം അനുഭവിക്കാൻ കഴിഞ്ഞു. ഭാവിയിലെ എഴുത്ത് ജീവിതത്തിന് അത് പ്രേരണയായി.
4 വയസുള്ളപ്പോൾ നാടൻപാട്ടുകൾ ലോർക്കക്കു ഹൃദിസ്ഥമായിരുന്നു.
നിയമപഠനത്തിന് ചേർന്നെങ്കിലും എഴുത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനായി 1919ൽ മാഡ്രിഡിലേക്ക് താമസം മാറ്റി.
Gypsy Ballads ( 1927) എന്ന ആദ്യ കവിതാ സമാഹാര ത്തോടെ തന്നെ ലോർക്ക വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജനറേഷൻ 27 എന്ന സംഘത്തിൽ ചിത്രകാരൻ സാൽവദോർ ദാലി, സിനിമാ സംവിധായകൻ ലൂയി ബുനുവേൽ തുടങ്ങിയവരുടെ ഒപ്പം ലോർക്കയും അംഗമായിരുന്നു.
ഇടതുപക്ഷ അനുഭാവവും സവർഗ്ഗ ലൈംഗികതയും ലോർക്കയെ നാഷണലിസ്റ്റ്കളുടെ അപ്രീതിക്ക് പാത്രമാക്കി.
സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത്
1936 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്യപ്പെട്ട കവി ഏതാനും ദിവസങ്ങൾക്കുള്ളിൽ വെടിവെച്ചു കൊല്ലപ്പെട്ടു. മൃതശരീരം ഒരിക്കലും കണ്ടുകിട്ടിയില്ല.
വെറും 19 വര്ഷം മാത്രമാണ് ലോർക്കയുടെ സർഗ്ഗജീവിതം നീണ്ടുനിന്നത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *