#ഓർമ്മ
ഇടപ്പള്ളി രാഘവൻപിള്ള.
ഇടപ്പള്ളി രാഘവൻപിള്ളയുടെ ( 1909-1936)
ജന്മവാർഷികദിനമാണ്
മെയ് 30.
പ്രതിഭാധനനായ കവി ഇടപ്പള്ളിയിലെ ഒരു ധനിക കുടുംബത്തിലെ പെൺകുട്ടിയുമായി പ്രണയത്തിലായി. വീട്ടുകാരുടെ കടുത്ത എതിർപ്പുമൂലം നാടുവിടേണ്ടി വന്ന ഇടപ്പള്ളി ആദ്യം തിരുവനന്തപുരത്തും പിന്നീട് കൊല്ലത്തും ജോലിനോക്കി.
അപ്പോഴാണ് താമസിച്ച ബന്ധുവിൻ്റെ വീട്ടിൽ കാമുകിയുടെ വിവാഹ ക്ഷണക്കത്ത് എത്തുന്നത്.
പെൺകുട്ടിയുടെ വിവാഹദിവസമായ ജൂലായ് 4ന് വെറും 27 വയസ്സ് പ്രായമുള്ള കവി, ഒരു മരണപത്രവുമെഴുതി വെച്ച് കുളിച്ചൊരുങ്ങി ഒരു കയറിൽ തൻ്റെ ജീവിതം അവസാനിപ്പിച്ചു. മരണത്തെ മധുരമായ മണിനാദം എന്നാണ് കവി വിശേഷിപ്പിച്ചത്.
ഉറ്റ സുഹൃത്തായ ചങ്ങമ്പുഴയേക്കൂടി ഓർക്കാതെ ഇടപ്പള്ളിയുടെ ജീവിതകഥ എഴുതാനാവില്ല. ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ സുഹൃത്തിൻ്റെ വിയോഗം ചങ്ങമ്പുഴക്ക് പ്രശസ്തമായ രമണൻ എന്ന കാവ്യം എഴുതാൻ പ്രേരകമായി .
– ജോയ് കള്ളിവയലിൽ.
Posted inUncategorized