#ഓർമ്മ
മലയാറ്റൂർ രാമകൃഷ്ണൻ.
മലയാറ്റൂർ രാമകൃഷ്ണൻ്റെ (1927-1997) ജന്മവാർഷികദിനമാണ്
മെയ് 30.
എറണാകുളം ജില്ലയിലെ തോട്ടുവാക്കാരനായ കെ വി രാമകൃഷ്ണ അയ്യർ ആലുവയിൽ അധ്യാപകൻ, ബോംബെയിൽ പത്രപ്രവർത്തകൻ, പെരുമ്പാവൂരിൽ വക്കീൽ, ജോലികൾ ചെയ്തശേഷം 1954ൽ പെരുമ്പാവൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി നിന്നു തോറ്റു. വീണ്ടും വക്കീൽ കോട്ടണിഞ്ഞ്, മജിസ്ട്രേറ്റ് പരീക്ഷ എഴുതി ഒന്നാമനായി വിജയിച്ചു. മലയാറ്റൂർ രാമകൃഷ്ണനല്ല വൈകുണ്ടം പരമേശ്വരനായാലും കമ്മ്യൂണിസ്റ്റ്കാരന് ജോലി കൊടുക്കില്ല എന്ന് മുഖ്യമന്ത്രി പട്ടം താണുപിള്ള പ്രഖ്യാപിച്ചെങ്കിലും ജോലി കിട്ടി. കായംകുളത്ത് മജിസ്ട്രേട്ടായിരിക്കെ 1957ൽ ഐ എ എസ് നേടി . 24 കൊല്ലം കഴിഞ്ഞ് ജോലി രാജിവെച്ച് മുഴുവൻസമയ എഴുത്തുകാരനായി.
മലയാളത്തിലെ എണ്ണംപറഞ്ഞ കുറെ നോവലുകളുടെ രചയിതാവാണ് മലയാറ്റൂർ. യക്ഷി ഉൾപ്പെടെ നിരവധി നോവലുകൾ സിനിമയായി. വേരുകൾ ആത്മകഥാപരമായ കൃതിയാണ്. ഭരണത്തിൻ്റെ അകത്തളങ്ങളിലെ കഥ പറയുന്ന യന്ത്രം വയലാർ അവാർഡ് നേടി. ഭാഷയിലെ ഏറ്റവും മികച്ച സർവീസ് സ്റ്റോറി മലയാറ്റൂർ എഴുതിയതാണ്.
ഒന്നാന്തരം കാർട്ടൂണിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.
ബ്രിഗേഡിയർ കഥകൾ ഉൾപ്പെടെ ജനപ്രീതി നേടിയ അനേകം കഥകളും എഴുതിയ പ്രതിഭയാണ് മലയാറ്റൂർ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized