#ഓർമ്മ
പദ്മരാജൻ.
പദ്മരാജൻ്റെ ( 1945-1991) ജന്മവാർഷികദിനമാണ്
മെയ് 23.
തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയാണ് വെറും 45 വയസിൽ വിടവാങ്ങിയ പദ്മരാജൻ.
ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനിച്ച പദ്മരാജൻ, 1965 ൽ റേഡിയോ വാർത്താ അവതാരകനായിട്ടാണ് തുടങ്ങിയത്.
ചെറുകഥകളിലൂടെ പ്രശസ്തനായ പദ്മാരാജൻ്റെ ആദ്യത്തെ നോവലായ നക്ഷത്രങ്ങളെ കാവൽ 1972ലെ സാഹിത്യ അക്കാദമി അവാർഡ് നേടി.
1975 ൽ ഭരതൻ്റെ പ്രയാണത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നത്. പിന്നീട് 37 ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. 1979 ൽ പെരുവഴിയമ്പലം എന്ന സ്വന്തം കഥയുമായി സംവിധായകനായി. ചിത്രം മലയാളത്തിന് ദേശീയ അവാർഡ് നേടിക്കൊടുത്തു.
18 സിനിമകൾ സംവിധാനം ചെയ്തു. എല്ലാം മറക്കാനാവാത്ത ദൃശ്യാനുഭവങ്ങൾ. ഞാൻ ഗന്ധർവൻ ആണ് അവസാനചിത്രം.
കെ ജി ജോർജ്, ഭരതൻ, പത്മരാജൻ ത്രയങ്ങൾ മലയാളസിനിമയുടെ ഒരു സുവർണ്ണകാലഘട്ടത്തിൻ്റെ ഓർമ്മയാണ്.
– ജോയ് കള്ളിവയലിൽ.
https://www.malayalachalachithram.com/movieslist.php?d=2258
Posted inUncategorized