രാജീവ് ഗാന്ധി

#ഓർമ്മ

രാജീവ് ഗാന്ധി.

രാജീവ് ഗാന്ധിയുടെ (1944-1991) ഓർമ്മദിവസമാണ്
മെയ് 21.

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. തമിഴ്നാട്ടിലെ ശ്രീപെരുമ്പദൂരിൽ എൽ ടി ടി ഇ നടത്തിയ ബോംബ് സ്ഫോടനത്തിന്റെ രക്തസാക്ഷി.
തലമുറകളായി അടിച്ചമർത്തപ്പെട്ടിരുന്ന ശ്രീലങ്കൻ തമിഴരെ സായുധശക്തി ഉപയോഗിച്ച് അമർച്ചചെയ്യാൻ അവിടത്തെ സർക്കാരിന് കൂട്ടുനിന്നതാണ് രാജീവിന്റെ ജീവൻതന്നെ ഇല്ലാതാക്കിയത്. ചർച്ചക്കായി വിളിച്ചുവരുത്തിയ പ്രഭാകരൻ്റെ എൽ ടി ടി ഈ
തമിഴ് പുലികളെ ഇന്ത്യ ഭീഷണിപ്പെടുത്തി തടവിലാക്കി. അവർ സയനൈഡ് ഗുളിക വിഴുങ്ങി ആത്മഹത്യ ചെയ്തപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരമക്കുറിപ്പ് എഴുതപ്പെട്ടുകഴിഞ്ഞിരുന്നു.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ
ഇളയമകൻ സഞ്ജയ് ഗാന്ധിയുടെ അപകടമരണത്തെത്തുടർന്ന്, ഇന്ത്യൻ എയർലൈൻസ് പൈലറ്റ് ആയിരുന്ന മൂത്ത മകൻ രാജീവ്, രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ നിർബന്ധിതനായി ത്തീരുകയായിരുന്നു.
ഇന്ദിരാവധത്തിൻ്റെ അനുകമ്പ കൊടുങ്കാറ്റായി മാറിയപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഭുരീപക്ഷത്തോടെ രാജീവ് പ്രധാനമന്ത്രിയായി. രാജ്യത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെക്ക് മുന്നേറാൻ പ്രാപ്തമാക്കിയ യുവനേതാവായി രാജീവ് മാറി. പക്ഷെ
ബൊഫോഴ്‌സ് ആയുധ ഇടപാട് അധികാരം നഷ്ടപ്പെടാൻ വരെ ഇടയാക്കിയ പുഴുക്കുത്തായി മാറി.
മൊബൈൽ വിപ്ലവവും, പഞ്ചായത്ത് രാജും, സ്ത്രീശാക്തീകരണവും ആയിരിക്കും രാജീവിന്റെ പ്രധാന സംഭാവനകളായി ഓർമ്മിക്കപ്പെടുക.
അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടങ്ങളാണ് കേരളത്തെ സംസ്ഥാനങ്ങളുടെ മുൻനിരയിൽ എത്തിച്ചത്.
ലൈസൻസ്, പെർമിറ്റ്, ക്വോട്ട, രാജിൽ നിന്ന് ഇന്ത്യയെ ആധുനികതയുടെ പാതയിലേക്ക് നയിച്ച നേതാവ് എന്നനിലയിൽ രാജീവ് ഗാന്ധി എക്കാലവും ഓർമ്മിക്കപ്പെടും.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *