ആദി ശങ്കരാചാര്യർ

#കേരളചരിത്രം
#ഓർമ്മ

ആദിശങ്കരാചാര്യർ.

ശങ്കരാചാര്യരുടെ ജന്മവാർഷികദിനമാണ്
മെയ് 17.

വൈശാഖമാസത്തിലെ ശുക്ലപക്ഷ പഞ്ചമിയാണ് ക്രിസ്തുവർഷം 700നും 750നുമിടക്ക് ജീവിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശങ്കരാചാര്യരുടെ ജന്മദിനമായി കൊണ്ടാടപ്പെടുന്നത്.
14 – 17 നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ട 14 ജീവചരിത്രങ്ങൾ നമുക്ക് ലഭ്യമാണ്.
അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താവും ഹിന്ദുമതത്തിന്റെ ഏകീകരണത്തിന്റെ ചാലകശക്തിയുമെന്ന
നിലയിൽ ജഗദ്ഗുരു എന്നാണ് ആദിശങ്കരൻ വിശേഷിപ്പിക്കപ്പെടുന്നത്.
കാലടിയിൽ ജനിച്ച ശങ്കരൻ, ഇന്ത്യ മുഴുവൻ സഞ്ചരിച്ചു ഹിമാലയത്തിൽ വെച്ച് സന്യാസം സ്വീകരിച്ചു.
ഉപനിഷത്തുകളും ഗീതയും ബ്രഹ്മസൂത്രവും സംബന്ധിച്ച് ശങ്കരന്റെ പഠനങ്ങളാണ് വലിയൊരു വിഭാഗം ബുദ്ധമതവിശ്വാസികളെ ഹിന്ദുമതത്തിലേക്ക് ആകർഷിച്ചത്. ശങ്കരന് നിതാന്തയശസ്സ് നേടിക്കൊടുത്തത് പ്രസ്തുത വ്യാഖ്യാനങ്ങളാണ്.
രാജ്യത്തിന്റെ നാലു ദിക്കുകളിലുമായി നാലു മഠങ്ങൾ – ശൃംഗേരി, കശ്മീർ, ദ്വാരക, പുരി – ശങ്കരാചര്യർ സ്ഥാപിച്ചു. തമിഴ്ബ്രാഹ്മണർ കാഞ്ചി മഠവും ശങ്കരാചര്യർ സ്ഥാപിച്ചതാണ് എന്ന് അവകാശപ്പെടുന്നു.
ഹിന്ദുമതത്തിലെ ജാതിവ്യവസ്‌ഥ ഊട്ടിയുറപ്പിച്ചത് ശങ്കരനാണ് എന്ന വിമർശനവും കാണാതിരിക്കാനാവില്ല.
32 വയസ്സ് മാത്രം ജീവിച്ച ശ്രീശങ്കരൻ, ഹിമാലയത്തിലെ കേദാർനാഥിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു എന്നാണ് വിശ്വാസം.
– ജോയ് കള്ളിവയലിൽ.

ചിത്രം : രവിവർമ്മയുടെ പെയിന്റിംഗ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *