#ഓർമ്മ
യൂസഫലി കേച്ചേരി.
കവി, ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് – ബഹുമുഖപ്രതിഭയായിരുന്നു യൂസഫലി കേച്ചേരി (1934-.2015).
തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ ജനിച്ച യൂസഫലി ബി എ, ബി എൽ നേടി വക്കീലായിട്ടാണ് തുടക്കം.
പ്രശസ്ത സംസ്കൃതപണ്ഡിതനായ കെ.പി. നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിച്ച യൂസഫലി 1962 ലാണ് ‘മൂടുപടം’ എന്ന ചിത്രത്തിന് ഗാനങ്ങൾ രചിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. തുടർന്ന് 200ലധികം മലയാള സിനിമകൾക്ക് ഗാനരചന നിർവഹിച്ചു.
നീലത്താമര, വനദേവത, മരം എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
നീലത്താമര, വനദേവത, മരം, സിന്ദൂരച്ചെപ്പ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ്.
️ കേരള സാഹിത്യ അക്കാദമി അവാർഡ്, കവനകൗതുകം അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, രാമാശ്രമം അവാർഡ്, ചങ്ങമ്പുഴ അവാർഡ്, നാലപ്പാടൻ അവാർഡ്, വള്ളത്തോൾ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
2013ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized