#ഓർമ്മ
ഗുരു അമ്മന്നൂർ മാധവ ചാക്യാർ.
ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ ( 1917-2008) ജന്മവാർഷികദിനമാണ്
മെയ് 13.
ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മഹാന്മാരായ കൂടിയാട്ടം കലാകാരന്മാരായിരുന്നു അമ്മന്നൂർ മാധവ ചാക്യാർ, പൈങ്കുളം ദാമോദര ചാക്യാർ, മാണി മാധവ ചാക്യാർ എന്നിവർ.
ഇരിങ്ങാലക്കുടയിൽ ജനിച്ച മാധവ ചാക്യാർ 7 വയസ്സിൽ കൂടിയാട്ടം പഠനമാരംഭിച്ചു. അമ്മവന്മാരായിരുന്നു ഗുരുക്കന്മാർ. സംസ്കൃതം പഠിച്ചത് കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെ അടുത്തുനിന്നാണ്.
11 വയസിൽ അരങ്ങേറ്റം കുറിച്ച മാധവ ചാക്യാർ കൂട്ടിയാട്ടത്തെ അന്താരാഷ്ട്രവേദിയിൽ എത്തിച്ച മഹാനാണ്. 1982 മുതൽ ഫ്രാൻസ്, ഇംഗ്ലണ്ട്, ഹോളണ്ട്, ജപ്പാൻ തുടങ്ങി അനേകം പാശ്ചാത്യരാജ്യങ്ങളിൽ ആദ്യമായി അദ്ദേഹം കൂടിയാട്ടം അവതരിപ്പിച്ചു.
കൂട്ടിയാട്ടത്തിൻ്റെ ആട്ടപ്രകാരം തയാറാക്കിയത് മാധവ ചാക്യാരാണ്. ഇരിഞ്ഞാലക്കുടയിൽ അദ്ദേഹം സ്ഥാപിച്ച അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക സമിതി ഒട്ടനേകം കൂട്ടിയാട്ടം കലാകാരന്മാരുടെ വിദ്യാപീഠമാണ്.
പദ്മ ഭൂഷൺ, ഡി ലിറ്റ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized