#ഓർമ്മ
മൃണാൾ സെൻ.
മൃണാൾ സെന്നിൻ്റെ (1923-2018) ജന്മവാർഷികദിനമാണ്
മെയ് 14.
സത്യജിത് റായ്, റിത്വിക് ഘട്ടക്, മൃണാൾ സെൻ ത്രയങ്ങൾ ബംഗാളിസിനിമയെ ലോകസിനിമയുടെ നിറുകയിൽ എത്തിച്ചവരാണ്.
റായ് കഴിഞ്ഞാൽ ഏറ്റവുമധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് സെൻ.
നവ ഇന്ത്യൻ സിനിമയുടെ തുടക്കം 1969ൽ പുറത്തിറങ്ങിയ സെന്നിന്റെ ഭുവൻ ഷോം എന്ന ചിത്രത്തോടെയാണ്.
കൽക്കട്ട 71, ഇന്റർവ്യൂ, അകലേർ സന്ധനെ, പാദാതിക്, മൃഗയ, എക് ദിൻ പ്രതിദിൻ, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
Always Being Born എന്ന ഓർമ്മക്കുറിപ്പുകൾ സെന്നിന്റെ ജീവിതവും സിനിമയും നമുക്ക് കാണിച്ചുതരുന്നു.
കഴിഞ്ഞകാലത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുക എന്നതാണ് തന്റെ സിനിമകളുടെ ലക്ഷ്യം എന്നാണ് അദ്ദേഹം പറയുന്നത്.
പട്ടിണിയും തൊഴിലില്ലായ്മയും തുറിച്ചുനോക്കുന്ന ഇന്ത്യൻ യാഥാർഥ്യം തുറന്നുകാട്ടുന്ന ചിത്രങ്ങളാണ് സെന്നിന്റെ എക ഊരി കഥ, പരശുറാം, അകലേർ സന്ധനെ തുടങ്ങിയ ചിത്രങ്ങൾ.
മലയാളവുമായി അടുത്ത ബന്ധമായിരുന്നു സെന്നിന്. കയ്യൂർ സമരഗാഥ സിനിമയാക്കാനുള്ള ശ്രമം പക്ഷേ, ഫലപ്രാപ്തിയിലെത്തിയില്ല.
ഓർമ്മക്കുറിപ്പിന്റെ ആമുഖം തുടങ്ങുന്നത് തന്നെ അടൂർ ഗോപാലകൃഷ്ണൻ, വി കെ മാധവൻകുട്ടി എന്നിവരെ പരാമർശിച്ചുകൊണ്ടാണ്.
– ജോയ് കള്ളിവയലിൽ.







