#കേരളചരിത്രം
ക്ലബ്ബുകൾ.
കേരളത്തിൽ ക്ലബ് സംസ്കാരം കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്.
നാട്ടുകാർ വൈകിട്ട് ചായക്കടകളിലും, കലുങ്കുകളിലും, കള്ള് ഷാപ്പുകളിലുമൊക്കെ ഒത്തുകൂടി നാട്ടു വിശേഷം പറഞ്ഞിരുന്നപ്പോൾ സായിപ്പന്മാർ ക്ലബുകളിൽ ഒത്തുകൂടി രണ്ടു പെഗ് വിദേശ മദ്യവും കഴിച്ച് വിശ്രമിക്കുകയായിരുന്നു പതിവ്.
തിരുവിതാംകൂറിൽ പിന്നീട് സായിപ്പന്മാരെ അനുകരിച്ച് ഉദ്യോഗസ്ഥന്മാരും പൗരപ്രമുഖരും ശ്രീമൂലം യൂണിയൻ ക്ലബ്ബുകൾ തുടങ്ങി. കോട്ടയത്തെ ക്ലബ് ഇപ്പോൾ യൂണിയൻ ക്ലബ് എന്ന് പേര് ചുരുക്കി.
മൂന്നാറിലെ ഹൈ റേഞ്ച് ക്ലബിൽ ആദ്യം അംഗത്വം നൽകിയ തദ്ദേശീയൻ തിരുവിതാംകൂർ ദിവാൻ സർ സി പി രാമസ്വാമി അയ്യരാണ്.
പിന്നീട് സ്വതന്ത്ര്യസമരത്തിൽ നിന്ന് ഊർജ്ജംകൊണ്ട് നാടുനീളെ വായനശാലകളും ക്ലബുകളും ഉണ്ടായി.
തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബ് എന്ന യൂറോപ്യൻ ക്ളബും ( ഇപ്പൊൾ തനി നാടൻ) സമീപത്ത് ശ്രീമൂലം ക്ലബും ഇന്നും നിലനിൽക്കുന്നു.
കൊച്ചിയിൽ ലോട്ടസ് ക്ലബ് എന്ന യൂറോപ്യൻ ക്ലബ് തുടങ്ങിയത് വില്ലിംഗ്ടൻ ഐലൻഡിൻ്റെ സൃഷ്ടാവായ സർ റോബർട്ട് ബ്രിസ്റ്റോയാണ്. ഭാര്യ ലേഡി ബ്രിസ്റ്റോയായിരുന്നു ആദ്യത്തെ പ്രസിഡൻ്റ്. സമീപത്ത് രാമവർമ്മ ക്ലബും സ്ഥാപിക്കപ്പെട്ടു.
കോഴിക്കോട്ടെ യൂറോപ്യൻ ക്ലബ് ഇന്ന് ബീച്ച് ഹോട്ടലാണ്.
ഇന്നും പ്രവർത്തിക്കുന്ന മുണ്ടക്കയം ക്ലബ് എന്ന പഴയ യൂറോപ്യൻ ക്ലബിൻ്റെ സ്ഥാപക പ്രസിഡൻ്റ് ജെ ജെ മർഫി എന്ന മർഫി സായിപ്പിൻ്റെ ചരമവാർഷിക ദിനമാണ് മെയ് 9.
– ജോയ് കള്ളിവയലിൽ.
ഫോട്ടോ:
എറണാകുളം ലോട്ടസ് ക്ലബ് ഭാരവാഹികൾ. സർ ബ്രിസ്റ്റോയും ലേഡി ബ്രിസ്റ്റോയും ചിത്രത്തിൽ ഉണ്ട്.
Posted inUncategorized