#ഓർമ്മ
മന്നാ ഡേ.
മന്നാ ഡേയുടെ (1919-2013)
ജന്മവാർഷിക ദിനമാണ്
മെയ് 1.
ബ്രിട്ടിഷ് ഇന്ത്യയിൽ കൽക്കത്തയിൽ ജനിച്ച പ്രബോധ് ചന്ദ്ര ഡേ ഉസ്താദ് അമൻ അലി ഖാൻ്റെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ശേഷമാണ് ചലച്ചിത്ര സംഗീത ലോകത്ത് എത്തിയത്.
ഹിന്ദി, ബംഗാളി ഭാഷകൾക്ക് പുറമെ മലയാളം ഉൾപ്പെടെ 14 ഭാരതീയ ഭാഷകളിൽ പാടിയ ഡേ 3047 ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. ശാസ്ത്രീയ സംഗീതവും സിനിമാ സംഗീതവുമായി ഇഴുകി ചേർന്ന ശൈലിയാണ്
മന്നാ ഡേയെ വ്യത്യസ്തനാക്കുന്നത്.
1968 ൽ മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡ് നേടിയ മന്നാ ഡേക്ക് ലഭിച്ച പുരസ്കാരങ്ങൾ അനവധിയാണ്.
മഗ്സാസെ അവാർഡ് – 1966,
പദ്മ ഭൂഷൺ – 2005,
ഫാൽക്കെ അവാർഡ് – 2007 തുടങ്ങിയവയ്ക്ക് പുറമെ രവീന്ദ്ര ഭാരതി, ജാദവപൂർ, കേംബ്രിഡ്ജ് സർവകലാശാലകൾ ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു.
മലയാളിയായ സുലോചന കുമാരനെ വിവാഹം ചെയ്ത് മലയാള സിനിമയുടെ ദത്തു പുത്രനായി മാറി.
ചെമ്മീൻ സിനിമയിലെ മാനസ മൈനേ വരൂ എന്ന ഗാനം പതിറ്റാണ്ടുകൾക്കു ശേഷവും മലയാളികൾ പാടിനടക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized