ജെ ഓപ്പൻഹെയ്മർ

#ഓർമ്മ

ജെ ഓപ്പൻഹെയ്മർ.

അമേരിക്കൻ തിയററ്റിക്കൽ ഫിസിസിസ്റ്റ് ജെ ഓപ്പൻഹെയ്മറുടെ (1904-1967) ജന്മവാർഷികദിനമാണ്
ഏപ്രിൽ 22.

ആറ്റം ബോംബിൻ്റെ പിതാവാണ് ഓപ്പൻഹെയ്മർ.
1927ൽ ഗോട്ടെങ്കൻ യൂനിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയശേഷം 1929 മുതൽ 1947 വരെ കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ ഫിസിക്സ് പ്രൊഫസറായി ജോലിചെയ്തു. 1947 മുതൽ 1967 വരെ പ്രിൻസ്റ്റൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻ്റെ ഡയരക്ടറായും സേവനം അനുഷ്ഠിച്ചു.
ഐൻസ്റ്റൈൻ്റെ കണ്ടുപിടിത്തങ്ങൾ ആറ്റം ബോംബിൻ്റെ നിർമ്മാണം സാധ്യമാണ് എന്ന് തെളിയിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ യൂറോപ്പ് മുഴുവൻ കീഴടക്കി. ജർമനിയിൽ ആറ്റം ബോംബിൻ്റെ ഗവേഷണം നടക്കുന്നു എന്ന വാർത്ത സഖ്യകക്ഷികളുടെ ഉറക്കം കെടുത്തി. ആറ്റം ബോംബിൻ്റെ നിർമ്മാണത്തിനുള്ള നിയോഗം ഓപ്പൻഹെയ്മറുടെ ചുമലിലാണ് വന്നുപതിച്ചത്. 1942ൽ മാൻഹാറ്റൻ പ്രൊജക്റ്റിൻ്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. സൈന്യത്തിൻ്റെ സഹായത്തോടെ
രഹസ്യമായി ലോസ് ആൾമോസ് ലബോറട്ടറി നിർമ്മിച്ച ഓപ്പൻഹെയ്മർ ഫിസിക്ക്സിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരെ സംഘടിപ്പിച്ച് ആറ്റം ബോംബിൻ്റെ നിർമ്മാണവും പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. ജർമനിയുടെ പരാജയവും ഹിറ്റ്ലറുടെ അന്ത്യവും ജപ്പാൻ്റെ മേലാണ് ആറ്റം ബോംബ് പ്രയോഗിക്കാൻ ഇടയാക്കിയത്. ലക്ഷക്കണക്കിന് ആളുകൾ നിമിഷംകൊണ്ട് ആവിയായി. മരണത്തിൻ്റെ ദൂതൻ എന്ന വിശേഷണം ഏറ്റുവാങ്ങാനായിരുന്നു ഈ വിഖ്യാത ശാസ്ത്രജ്ഞൻ്റെ വിധി.
ആറ്റം ബോംബിൻ്റെ നിർമ്മാണം ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരത്തിന് വഴിവെക്കും, അതുവഴി സർവനാശമായിരിക്കും അവസാനം സംഭവിക്കുക എന്ന തൻ്റെ ഭീതി ഓപ്പൻഹെയ്മർ അയൻസ്റ്റീനുമായി നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.
ജീവിതകഥ ഓപ്പൻഹെയ്മർ എന്ന പേരിൽ ചലച്ചിത്രമായപ്പോൾ അഭൂതപൂർവമായ വിജയമാണ് നേടിയത്.
2024ലെ അവാർഡുകളിൽ ചിത്രം 7 ഓസ്‌ക്കാറുകളും 5 ഗോൾഡൺ ഗ്ലോബ് അവാർഡും നേടി ചരിത്രം സൃഷ്ടിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *