#ഓർമ്മ
അലിസ്റ്റെയർ മക്ക്ലീൻ.
സ്കോട്ടിഷ് നോവലിസ്റ്റ് അലിസ്റ്റെയർ മക്ക്ലീനിൻ്റെ ( 1922-1987) ജന്മവാർഷികദിനമാണ്
ഏപ്രിൽ 21.
ക്രൈം ത്രില്ലറുകളുടെ ചക്രവർത്തിയാണ് മക്ക്ലീൻ – വിറ്റഴിഞ്ഞ നോവലുകളുടെ എണ്ണം 15 കോടിയിലധികമാണ്.
നോവലുകൾ സിനിമകളാക്കിയപ്പോൾ ഇത്രയധികം സൂപ്പർ ഹിറ്റുകളായ ചരിത്രം വേറേയധികം എഴുത്തുകാർക്ക് അവകാശപ്പെടാനില്ല.
എനിക്ക് ഏറ്റവും പ്രിയപ്പെട്ടവ,
Guns of Navarone ( 1957),
Ice Station Zebra ( 1963),
Where Eagles Dare ( 1968),
Fear is the Key ( 1961),
South by Java Head ( 1958),
Force 10 from Navarone ( 1968) എന്നിവയാണ്.
രണ്ടാം ലോകമഹായുദ്ധത്തിലെ വീരഗാഥകൾ പറയുന്ന സിനിമകൾ എത്ര കണ്ടാലും മതിവരാത്തവയാണ്.
മയക്കുമരുന്ന് ഉപയോഗം കേട്ടറിവ് മാത്രമുള്ള ഒരു കാലത്ത് അതിനെക്കുറിച്ച് എഴുതിയ വ്യത്യസ്തമായ നോവലാണ് Puppet on a Chain (1969). ചലച്ചിത്രമെന്ന നിലയിലും നോവൽ ശ്രദ്ധേയമായി.
ഗ്ലാസ്കോയിലാണ് മക്ക്ലീൻ ജനിച്ചത്.
നികുതി ഇളവ് മുതലാക്കാൻ 1970 മുതൽ സ്വിറ്റ്സർലൻഡിൽ താമസമാക്കിയ മക്ക്ലീൻ ജർമനിയിലെ മ്യൂണിക്കിൽ വെച്ച് 1987ൽ നിര്യാതനായി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized