ആൽബർട്ട് ഐൻസ്റ്റീൻ

#ഓർമ്മ

ഐൻസ്റ്റീൻ.

ആൽബർട്ട് ഐൻസ്റ്റീനിന്റെ (1879-1955) ചരമവാർഷികദിനമാണ്
ഏപ്രിൽ 18.

ജീനിയസ് എന്ന് വിശേഷിപ്പിക്കാവുന്നവർ ലോകചരിത്രത്തിൽ വളരെ ദുര്ലഭമാണ്. ഐൻസ്റ്റീൻ അതിലൊരാളാണ്.
ശാസ്ത്രലോകത്തിന്റെ ചരിത്രം മൂന്നു ഘട്ടങ്ങളായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. ഗലീലിയോക്ക് മുൻപ്, ഐസക്ക് ന്യൂട്ടന് ശേഷം, ഐൻസ്റ്റീനു ശേഷം.
ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ലോകത്തെ മാറ്റിമറിച്ചു. അതിന്റെ അലയൊലികൾ ഇന്നും ശാസ്ത്രജ്ഞരെ തട്ടിയുണർത്തുന്നു.
E= mc2 ലോകചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സമവാക്യമാണ്. ആപേക്ഷികതാ സിദ്ധാന്തം ഐയിൻസ്റ്റീൻ വിശദീകരിച്ചിട്ടും ശാസ്ത്രജ്ഞന്മാർക്കു പോലും മുഴുവൻ മനസിലായില്ല. ബെർട്രാൻഡ് റസ്സൽ പുസ്തകം എഴുത്തിയപ്പോഴാണ് അതിൻ്റെ ദൂരവ്യാപകമായ ഫലങ്ങൾ ലോകത്തിന് മനസിലായത്. തമോഗർത്തങ്ങൾ ഉൾപ്പെടെ ഈ മഹാനായ ശാസ്ത്രജ്ഞൻ്റെ നിഗമനങ്ങളിൽ പിൽക്കാലത്ത് പരീക്ഷണങ്ങളിലൂടെ ശാസ്ത്രലോകം ശരിവെച്ചു.
തൻ്റെ കണ്ടുപിടിത്തങ്ങൾ ആറ്റം ബോംബ് നിർമ്മിക്കാൻ സഹായകമായി എന്നതായിരുന്നു
അദ്ദേഹത്തെ ദുഖിപ്പിച്ച എക കാര്യം.

ജർമനിയിലെ ഒരു യൂദ കുടുംബത്തിലാണ് ജനിച്ചത്. രസകരമായ ഒരു വസ്തുത, കുട്ടിക്കാലത്ത് പഠിക്കാൻ കഴിവുകുറഞ്ഞ ആളായിട്ടാണ് അയിൻസ്റ്റീനെ വിലയിരുത്തിയിരുന്നത് എന്നതാണ്.
ബെർലിൻ യൂണിവേഴ്സിറ്റിയായിരുന്നു ഐൻസ്റ്റീനിന്റെ ആസ്ഥാനം.
ഹിറ്റ്ലറ്ററുടെ യഹൂദപീഠനത്തിൽ നിന്ന് രക്ഷപെടാൻ അദ്ദേഹം അമേരിക്കയിലെക്ക് കടന്നു. പിന്നീട് പ്രിൻസ്ടൻ സർവകലാശാലയിലാണ് തന്റെ ഗവേഷണവും അധ്യാപനവും തുടർന്നത്.
ഗാന്ധിജി ആയിരുന്നു അയിൻസ്റ്റീനിൻ്റെ മാതൃകാപുരുഷൻ. വരും തലമുറകൾ ഇങ്ങനെ ഒരാൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ വിസമ്മതിക്കും എന്നാണ് മഹാനായ ഈ ശാസ്ത്രജ്ഞൻ ഗാന്ധിജിയുടെ മരണശേഷം പറഞ്ഞത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *