#ഓർമ്മ
കുമ്പളത്ത് ശങ്കുപ്പിള്ള.
കുമ്പളത്ത് ശങ്കുപ്പിള്ളയുടെ (1898-1969) ഓർമ്മദിവസമാണ്
ഏപ്രിൽ 16.
കേരളരാഷ്ട്രീയത്തിലെ അതികായനായിരുന്ന കുമ്പളത്തിനെ ഓർമ്മിക്കുക വളയാത്ത നട്ടെല്ലിന്റെ പര്യായമായിട്ടാണ്.
1936ലെ ക്ഷേത്രപ്രവേശന
വിളമ്പരത്തിനു മുൻപുതന്നെ തന്റെ അധീനതയിലുള്ള പന്ന്യാർകാവ്, കണ്ണൻകുളങ്ങര
ക്ഷേത്രങ്ങൾ എല്ലാ ജാതിക്കാർക്കുമായി 22 വയസിൽ ഈ യുവാവ് തുറന്നുകൊടുത്തിരുന്നു.
തിരുവിതാംകൂറിൽ കോൺഗ്രസിന്റെ സ്ഥാപകനായ ബാരിസ്റ്റർ എ കെ പിള്ളയാണ് നിർഭയനായ ഈ യുവാവിനെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്.
ദിവാൻ സർ സി പി യുടെ ദുർഭരണത്തിനെതിരെ സ്റ്റേറ്റ് കൊണ്ഗ്രസ്സ് പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു കുമ്പളം.
സർ സി പിക്കെതിരെ നടന്ന വധശ്രമത്തിന്റെ പ്രേരകശക്തി ഈ തന്റേടിയായ നേതാവാണ്.
1949മുതൽ 1951വരെ കെ പി സി സി പ്രസിഡന്റ് ആയിരുന്ന കുമ്പളം അധികാരത്തിനു നേരെ മുഖം തിരിച്ചുനിന്ന ആദർശവാദിയാണ്.
1948ൽ സ്വദേശാഭിമാനി സ്മാരകത്തിന് സ്ഥലം അനുവദിക്കാൻ മടികാണിച്ച മുഖ്യമന്ത്രി പട്ടം താണുപിള്ളയെ താഴെയിറക്കാൻ ഈ കിങ്മേക്കറിന് ഒരുനിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
ചട്ടമ്പിസ്വാമികളുടെ ഈ അരുമശിഷ്യൻ സ്ഥാപിച്ചതാണ് പന്മനയിലെ ചട്ടമ്പി സ്മാരക ആശ്രമം.
കേരള രാഷ്ട്രീയത്തിലെ എല്ലാ നേതാക്കൾക്കും നിർബന്ധിത പാഠവിഷയമാക്കേണ്ട പുസ്തകമാണ് കുമ്പളത്തിന്റെ ‘എന്റെ കഴിഞ്ഞകാല സ്മരണകൾ ‘ എന്ന ആത്മകഥ.
ശാസ്താംകോട്ട കോളേജ് ഇന്ന് കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized