രണ്ട് ദുരന്തങ്ങൾ

#ചരിത്രം
#ഓർമ്മ

രണ്ടു ദുരന്തങ്ങൾ .

ചരിത്രത്തിലെ എക്കാലത്തെയും വലിയ രണ്ടു ദുരന്തങ്ങളുടെ ഓർമ്മദിവസമാണ്
ഏപ്രിൽ 15.

1912 ഏപ്രിൽ 15ന് ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ – ടൈറ്റാനിക്ക്, ഹിമപാളികളിൽ തട്ടി മുങ്ങി. ഒരിക്കലും മുങ്ങാത്ത രീതിയിൽ നിർമ്മിച്ചത് എന്ന അവകാശവാദത്തോടെ വെള്ളത്തിലിറക്കിയ കപ്പൽ, ബ്രിട്ടനിലെ സത്താംപ്ടണിനിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലേക്കുള്ള അതിൻ്റെ കന്നിയാത്രയിൽതന്നെ മുങ്ങുകയായിരുന്നു. ശതകോടീശ്വരന്മാർ ഉൾപ്പെടെ 1500 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.

2019 ഏപ്രിൽ 15നാണു് ചരിത്രപ്രസിദ്ധമായ പാരിസിലെ നോട്ടർ ഡാം കത്തീഡ്രൽ കത്തിയെരിഞ്ഞത്.
ടൈറ്റാനിക്ക് ദുരന്തം 1996ൽ പുറത്തുവന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് ജനങ്ങൾ കൂടുതൽ മനസിലാക്കിയതെങ്കിൽ നോട്ടർ ഡാം കത്തീഡ്രലിൻ്റെ 238 അടി ഉയരമുള്ള 2 കൂറ്റൻ സ്പയറുകൾ കത്തിവീഴുന്നത് തൽസമയം ടെലിവിഷനിലൂടെ ലോകം കണ്ട് ഞെട്ടി. 1163ൽ തുടങ്ങി 100 വര്ഷം കൊണ്ടാണ് മധ്യകാലയുഗത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ പളളി പണിതു പൂർത്തിയാക്കിയത്.
സ്പെയറുകൾ പണിയാൻ മാത്രം 40 വർഷമെടുത്തു. പള്ളി പൂർവ്വസ്തിയിലെത്തിക്കാൻ വർഷങ്ങളായി നടക്കുന്ന പണികൾക്ക് 7670 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *