#ഓർമ്മ
പി ഭാസ്കരനുണ്ണി.
പി ഭാസ്കരനുണ്ണിയുടെ (1926-1994) ചരമവാർഷികദിനമാണ്
ഏപ്രിൽ 8.
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന ഒറ്റപ്പുസ്തകത്തിലൂടെ കേരളചരിത്രത്തിൽ സ്ഥിരപ്രതിഷ്ട നേടിയ ചരിത്രകാരനാണ് കൊല്ലം മയ്യനാട് സ്കൂളിൽ അധ്യാപകനായിരുന്ന ഈ മനുഷ്യൻ.
ഒരു ജീവിതകാലം മുഴുവൻ നീണ്ട നിരന്തരമായ ഗവേഷണത്തിൻ്റെ ഫലമാണ് അമൂല്യമായ ഈ ചരിത്രഗ്രന്ഥം. അതിൻ്റെ തുടർച്ചയാണ് കേരളം ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ എന്ന ഗ്രന്ഥം. സ്മാർത്തവിചാരം ആണ് മറ്റൊരു പ്രശസ്ത കൃതി.
എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഏറ്റവും കൂടുതൽ തവണ മറിച്ചുനോക്കുന്ന പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയിൽ മലയാളത്തിലെ മറ്റ് അക്കാദമിക ചരിത്രകാരന്മാരുടെ മുകളിലാണ് ഭാസ്കരനുണ്ണിയുടെ സ്ഥാനം .
– ജോയ് കള്ളിവയലിൽ.
Posted inUncategorized