ഇന്ദുചൂഡൻ

#ഓർമ്മ

ഇന്ദുചൂഡൻ.

ഇന്ദുചൂഡൻ എന്ന കെ കെ നീലകണ്ഠൻ്റെ (1923-1992) ജന്മവാർഷികദിനമാണ്
ഏപ്രിൽ 9.

കേരളം കണ്ട ഏറ്റവും പ്രമുഖനായ പക്ഷി നിരീക്ഷകൻ ഒരു ഇംഗ്ലീഷ് അധ്യാപകനായിരുന്നു എന്നതാണ് കൗതുകകരം.
പാലക്കാട്ടെ കാവശേരി എന്ന ഗ്രാമത്തിൽ ജനിച്ച നീലകണ്ഠൻ, 1947ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് എം എ പാസായശേഷം, മധുര, രാജമുന്ധ്രി , മദ്രാസ് കോളേജുകളിൽ ജോലി ചെയ്തു . പിന്നീട് കേരളസര്ക്കാർ സർവീസിൽ കയറി ചിറ്റൂർ, തിരുവനന്തപുരം വിമൻസ് , യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിപ്പിച്ചശേഷം 1978ൽ വിരമിച്ചു.
1949ൽ ആന്ധ്രയിലെ ഒരു ഉൾപ്രദേശത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം അദ്ദേഹം കണ്ടെത്തി.
1951ൽ മാതൃഭൂമി വാരികയിൽ തുടങ്ങി 1958ൽ പുസ്തകരൂപത്തിൽ ഇറങ്ങിയ ‘കേരളത്തിലെ പക്ഷികൾ’ എന്ന 261 പക്ഷികളുടെ പരമ്പരയാണ് ഇന്ദുചൂഡൻ്റെ മാഗ്നം ഓപ്പസ്.
കേരളാ നാച്ചുറൽ ഹിസ്റ്ററി അസോസിയേഷൻ്റെ സ്ഥാപക പ്രസിഡൻ്റായ ഇന്ദുചൂഡൻ, 1979ലെ സൈലൻ്റ് വാലി പ്രക്ഷോഭത്തിൻ്റെ മുൻനിരയിൽ ഉണ്ടായിരുന്ന പ്രകൃതിസ്നേഹിയാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *