പി കെ ബാലകൃഷ്ണൻ

#ഓർമ്മ

പി കെ ബാലകൃഷ്ണൻ.

പി കെ ബാലകൃഷ്ണൻ (1925-1991) എന്ന ബഹുമുഖപ്രതിഭയുടെ ഓർമ്മദിവസമാണ്
ഏപ്രിൽ 3.

സ്വാതന്ത്ര്യസമര സേനാനി, ലേഖകൻ, വിമർശകൻ, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, ചരിത്രകാരൻ എന്ന നിലയിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പണിക്കശേരി കേശവൻ ബാലകൃഷ്ണൻ, കൊച്ചിരാജ്യത്ത് എടവനക്കാടാണ് ജനിച്ചത്.
പ്രജാമണ്ഡലത്തിലും, പിന്നീട് മത്തായി മാഞ്ഞൂരാന്റെ ഉറ്റ സഹപ്രവർത്തകനായി കെ എസ് പി യിലും പ്രവർത്തിച്ചു.
ദിനപ്രഭ എന്ന പത്രത്തിന്റ പത്രാധിപരായി പത്രപ്രവർത്തനം തുടങ്ങിയ ബാലകൃഷ്ണൻ, പിന്നീട് കേരള ഭൂഷണം, കേരള കൗമുദി എന്നിവയിലും പ്രവർത്തിച്ചു. മാധ്യമം പത്രത്തിന്റെ സ്ഥാപക പത്രാധിപരാണ്.
ചന്ദുമേനോൻ ഒരു പഠനം, കാവ്യകല കുമാരനാശാനിലൂടെ, മുതലായവയാണ് പ്രധാന വിമർശനകൃതികൾ.
ചരിത്രഗവേഷണത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച രചനയാണ് ജാതിവ്യവസ്ഥയും കേരളചരിത്രവും.
ശ്രീനാരായണഗുരു, ടിപ്പുസുൽത്താൻ എന്നിവ ശ്രദ്ധേയമായ ജീവചരിത്രങ്ങളാണ്.
1974ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1978ലെ വയലാർ അവാർഡും നേടിയ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ മഹാഭാരതത്തെ ആസ്പദമാക്കി ഭാരതീയഭാഷകളിൽ രചിക്കപ്പെട്ടിട്ടുള്ള കൃതികളിൽ ഏറ്റവും മൂല്യവത്തായ ഒരു സംഭാവനയാണ്.
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ ആണ് വേറൊരു നോവൽ.
സമകാലികസംഭവങ്ങളെ വിമർശനബുദ്ധിയോടെ നേരിട്ട ഒരു ചിന്തകനെയാണ് ബാലകൃഷ്ണന്റെ ലേഖനങ്ങളിൽ നമുക്ക് കാണാൻ കഴിയുക.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *